അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ 31 റൺസിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. കളിയിൽ താരമായത് ചേതേശ്വർ പൂജാരയാണ്. രണ്ടു ഇന്നിങ്സുകളിലുമായി 194 റൺസെടുത്താണ് പൂജാര കളിയിലെ താരമായത്. പൂജാരയുടെ മികച്ച ഇന്നിങ്സാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ലീഡ് നേടിക്കൊടുത്തത്.

ആദ്യ ഇന്നിങ്സിൽ മുൻനിര ബാറ്റ്സ്മാന്മാർ വീണിടത്താണ് പൂജാര ഉത്തരവാദിത്തത്തോടെ കളിച്ചത്. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. രണ്ടാം ഇന്നിങ്സിൽ പൂജാര 71 റൺസെടുത്തു.

Read: ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ; ആദ്യ ടെസ്റ്റിൽ ജയം 31 റൺസിന്

അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച വിജയമാണിത്. 2003 ൽ രാഹുൽ ദ്രാവിഡാണ് അഡ്‌ലെയ്ഡിൽ ഇന്ത്യയുടെ വിജയശിൽപി. 2003 ൽ അഡ്‌ലെയ്ഡിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയാണ് രാഹുൽ കളിയിലെ താരമായത്. 2018 ൽ അഡ്‌ലെയ്ഡിൽ മൂന്നാമനായി ഇറങ്ങി താരമായത് പൂജാരയാണ്.

അഡ്‌ലെയ്ഡ് ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യൻ ജയം. 10 വർഷത്തിനുശേഷമാണ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റിൽ ഇന്ത്യ വിജയിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമാണ് എന്ന പ്രത്യേകതയും അഡ്‌ലെയ്ഡ് ടെസ്റ്റിനുണ്ട്. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 291 റൺസിന് പുറത്തായി.

നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 104 റൺസെടുത്ത ഓസീസ് പട അഞ്ചാം ദിനത്തിൽ പൊരുതിയെങ്കിലും ജയം നേടാനായില്ല. വാലറ്റനിര ചെറുത്തുനിന്നുവെങ്കിലും ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ എറിഞ്ഞിട്ടു. ബുംമ്രയും ഷമിയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook