ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ ഏറെയുണ്ടായിരുന്നു. തകർപ്പൻ സെഞ്ചുറികളും, ബോളിങ്ങുകളും, ക്യാച്ചുകളും, പരമ്പരയെ ആവേശകരമാക്കി. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം പുരോഗമിക്കുമ്പോൾ അജിങ്ക്യ രഹാനെയുടെ ഉജ്ജ്വല ക്യാച്ചാണ് ഇന്നത്തെ പ്രധാന ഹൈലൈറ്റ്.

ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻഡ്സ്കോംബ് പുറത്താക്കാൻ രഹാനെ എടുത്ത ക്യാച്ചാണ് ഇന്ന് ശ്രദ്ധേയമായത്. ഹാൻഡ്സ്കോംബിന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി വന്ന പന്ത് മിന്നൽ വേഗത്തിലാണ് രഹാനെയുടെ നേർക്കു വന്നത്. സ്ലിപ്പിലായിരുന്ന ജഡേജ വലത് വശത്തേക്ക് ചാഞ്ഞ് ആ പന്ത് കൈകളിൽ ഒതുക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന പന്ത് കൈവിടാതിരുന്നത് രഹാനെയുടെ തകർപ്പൻ റിഫ്ലകല്സ് മൂലമായിരുന്നു. ഇന്ത്യൻ നായകന്റെ പ്രകടനത്തെ കമന്ററേറ്റർമാർ വാനോളം പുകഴ്ത്തുകയുണ്ടായി. രാഹുൽ ദ്രാവിഡിന് ശേഷം സ്ലിപ്പ് ക്യാച്ചിൽ ഇന്ത്യ കണ്ടെത്തിയ വിദഗ്ധനായ ഫീൽഡറാണ് അജിങ്ക്യ രഹാനെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ