അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയ പതറുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 104 റൺസെടുത്തിട്ടുണ്ട്.

11 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ആർ.അശ്വിനാണ് വിക്കറ്റ്.ആരോൺ ഫിഞ്ച് (11 റൺസ്), മർക്കസ് ഹാരിസ് (26 റൺസ്), ഉസ്മാൻ ഖൗജ (8 റൺസ്), ഹാൻഡ്സ്കോംബ് (14) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി അശ്വിനും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

ഓസ്ട്രേലിയയ്ക്കുമേൽ 322 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ 307 റൺസാണ് ഇന്ത്യ നേടിയത്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 235 റൺസിന് പുറത്താക്കിയ ഇന്ത്യ മത്സരത്തിൽ 15 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യൻ ലീഡ് 300 ൽ കടന്നത്. ഇരുവരും അർധ സെഞ്ചുറി നേടി. പൂജാര 71 റൺസെടുത്തും രഹാനെ 70 റൺസെടുത്തുമാണ് പുറത്തായത്. കെ.എൽ.രാഹുൽ 44 റൺസെടുത്തു.

india vs australia, test match, ie malayalam, ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്, ഐഇ മലയാളം

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 34 റൺസെടുത്തു. റിഷഭ് പന്ത് 28 ഉം മുരളി വിജയ് 18 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യൻ നിരയിൽ മറ്റാർക്കും തന്നെ തിളങ്ങാനായില്ല. ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും റൺസൊന്നും എടുക്കാതെ പുറത്തായി.

ഓസ്ട്രേലിയൻ ബോളർ ലിയോൺ ആണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ പിടിച്ചു കെട്ടിയത്. ആറു വിക്കറ്റുകളാണ് ലിയോൺ വീഴ്ത്തിയത്. സ്റ്റാർക്ക് മൂന്നും ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിന് മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയൻ ടീമിനെ മുന്നിൽ നിന്നും നയിച്ച ട്രാവിസ് ഹെഡിനെ മൂന്നാം ദിനത്തിൽ ജസ്പ്രീത് ഷമിയാണ് വീഴ്ത്തിയത്. അർദ്ധ സെഞ്ചുറി നേടിയ ഹെഡിന് മൂന്നാം ദിനത്തിൽ 11 റൺസ് കൂടി നേടാൻ മാത്രമേ കഴിഞ്ഞുളളൂ.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ