ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക്. നിർണായകമായ അവസാന മത്സരത്തിൽ 35 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുക്കുകയായിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ഇന്ത്യയ്ക്ക് 237 റൺസെടുക്കാനെ സാധിച്ചുള്ളു.

ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി

09.15 PM: ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം. 35 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്

09.07 PM: ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ ഒരു വിക്കറ്റ്

09.05 PM: മുഹമ്മദ് ഷമിയും പുറത്ത്

09.03 PM: മത്സരം അവസാനിയ്ക്കാൻ രണ്ട് ഓവറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ വിജയം 45 റൺസ് അകലെ

09.00 PM:

08.25 PM:

08.15 PM: ക്രീസിൽ നിലയുറപ്പിച്ച് കേദാർ ജാദവും ഭുവനേശ്വർ കുമാറും

07.50 PM: 30 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിലാണ്

07.45 PM: സാമ്പയുടെ അവസാന പന്തിൽ ജഡേജയും പുറത്ത്, ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി

07.42 PM: രോഹിത് ശർമ്മയും പുറത്ത്. ഇന്ത്യ പ്രതിസന്ധിയിൽ

07.32 PM: 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ്

07.28 PM: വിജയ് ശങ്കർ പുറത്ത്. സാമ്പയുടെ പന്തിൽ ഖ്വാജയ്ക്ക് ക്യാച്ച് നൽകിയാണ് ശങ്കർ പുറത്താകുന്നത്

07.18 PM: രോഹിത് ശർമ്മയ്ക്ക് അർധസെഞ്ചുറി.

07.15 PM: സെഞ്ചുറി കടന്ന് ഇന്ത്യയുടെ ടീം സ്കോർ. രോഹിത് ശർമ്മയും വിജയ് ശങ്കറും ക്രീസിൽ

07.10 PM: 20 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ്

07.05 PM: രോഹിത് ശർമ്മയ്ക്ക് ഏകദിനത്തിൽ 8000 റൺസ്

07.00 PM ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഋഷഭ് പന്താണ് പുറത്തായത്

06.50 PM: 15 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന നിലയിലാണ്

06.42 PM: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും പുറത്ത്. സ്റ്റോയിനിസാണ് വിരാട് കോഹ്‌ലിയെ പുറത്താക്കിയത്

06.30 PM: പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്

06.20 PM:

06.10 PM: അഞ്ച് ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലാണ്

06.05 PM: ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ശിഖർ ധവാനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്

05.50 PM: ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യാൻ രോഹിത്തും ധവാനും

05.40 PM: ഇന്ത്യ മറുപടി ബാറ്റിങ്ങ് ആരംഭിച്ചു

05.10 PM: ഇന്ത്യയ്ക്ക് മുന്നിൽ 273 റൺസിന്റെ വിജയലക്ഷ്യം

05.00 PM: ഓസ്ട്രേലിയയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി, പാറ്റ് കമ്മിൻസിനെയും ഭുവനേശ്വർ കുമാർ കൂടാരം കയറ്റി.

04.49 PM: ഓസ്ട്രേലിയൻ ടീം സ്കോറിൽ കാര്യമായ സംഭാവന നൽകാതം ക്യാരേയും പുറത്ത്.മുഹമ്മദ് ഷമിയാണ് താരത്തെ പുറത്താക്കിയത്

04.47 PM: 45 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ്

04.43 PM: ഭുവനേശ്വർ കുമാറിന് രണ്ടാം വിക്കറ്റ്, സ്റ്റോയിനിസിനെയാണ് ഇക്കുറി ഭുവി പുറത്താക്കിയത്

04.35 PM:

04.30 PM: വെടിക്കെട്ട് ബാറ്റ്സ്മാൻ ടേർണറെ കുൽദീപ് യാദവ് പുറത്താക്കി. ഓസ്ട്രേലിയയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടം

04.25 PM: 40 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെന്ന നിലയിലാണ്

04.20 PM: സ്റ്റോയിനിസ് ക്രീസിൽ

04.15 PM: ഹാൻഡ്സ്കോമ്പിനെ പുറത്താക്കി ഷമി ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് സമ്മാനിയ്ക്കുന്നു

04.05 PM: 35 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിലാണ്

03.55 PM: ഒരു റൺസെടുത്ത മാക്സ്‌വെല്ലിനെ പുറത്താക്കി ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്

03.50 PM: മാക്സ്‌വെൽ ക്രീസിൽ.

03.45 PM: സെഞ്ചുറിയൻ ഖ്വാജയെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ഖ്വാജയെ ഭുവനേശ്വർ കുമാർ വിരാട് കോഹ്‌ലിയുടെ കൈകളിൽ എത്തിയ്ക്കുകയായിരുന്നു

03.40 PM: ഉസ്മാൻ ഖ്വാജയ്ക്ക് സെഞ്ചുറി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഖ്വാജ സെഞ്ചുറി തികയ്ക്കുന്നത്

03.20 PM: 25 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 136 റൺസെന്ന നിലയിലാണ്

03.15 PM: ശക്തമായ തിരിച്ചുവരവിന് ഇന്ത്യ ഇറങ്ങുമ്പോൾ വിജയകുതിപ്പ് തുടർന്ന് പരമ്പര സ്വന്തമാക്കാനാകും ഓസ്ട്രേലിയയുടെ ശ്രമം.ഹൈദരാബാദ് ഏകദിനത്തിൽ ആറ് വിക്കറ്റിനും നാഗ്പൂർ ഏകദിനത്തിൽ എട്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ റാഞ്ചിയിൽ 34 റൺസിനും മൊഹാലിയിൽ നാല് വിക്കറ്റിനുമാണ് ജയിച്ചത്.

03.05 PM:

03.00 PM: 20 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 105 റൺസെന്ന നിലയിലാണ്

02.55 PM: ഓസ്ട്രേലിയൻ ടീം സ്കോർ 100 കടന്നു.

02.50 PM:

02.44 PM: ഉസ്മാൻ ഖ്വജയ്ക്ക് അർധസെഞ്ചുറി

02.35 PM: പതിനഞ്ച് ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 77 റൺസെന്ന നിലയിലാണ്

02.25 PM: ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത ഫിഞ്ചിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്

02.15 PM: പത്ത് ഓവർ പിന്നിടുമ്പോൾ ഓശ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 52 റൺസെന്ന നിലയിലാണ്

02.00 PM:

01.55 PM: മുൻ നായകനും സീനിയർ താരവുമായ എം എസ് ധോണിയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചിരുന്നു

01.50 PM: അഞ്ച് ഓവറിൽ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 30 റൺസെന്ന നിലയിലാണ്

01.45 PM: ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം.

01.40 PM: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് മുമ്പ് പരിശീലനത്തിൽ

01.35 PM: ഓസ്ട്രേലിയൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഉസ്മാൻ ഖ്വാജയും ആരോൺ ഫിഞ്ചും

01.31 PM: ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറെറിയാൻ ഭുവനേശ്വർ കുമാർ

01.30 PM: ലോകകപ്പിന് മുമ്പ് ഇന്ത്യ കളിയ്ക്കുന്ന അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്.

01.20 PM: പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഇന്ത്യ-ഓസ്ട്രേലിയ നായകന്മാർ

01.10 PM: ഓസ്ട്രേലിയൻ ടീമിലും രണ്ട് മാറ്റങ്ങൾ

01.00 PM:

12.50 PM: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്

12.40 PM: ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ജേസൺ ബെഹ്റേൻഡോർഫ്, അലക്സ് ക്യാരേ, നഥാൻ കൗൾട്ടർനിൽ, പാറ്റ് കമ്മിൻസ്, പീറ്റർ ഹാൻഡ്സ്‌കോമ്പ്, ഉസ്മാൻ ഖ്വാജ, നഥാൻ ലിയോൺ, ഷോൺ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, റിച്ചാർഡ്സൺ, മാർക്കസ് സ്റ്റോയിനിസ്, ആഷൻ ടേർണർ, ആൻഡ്രൂ ടൈ, ആദം സാംമ്പ, ആർസി ഷോർട്ട്

12.30 PM: ഇന്ത്യൻ ടീം: വിരാട് കോ‌ഹ്‌ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റയിഡു, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook