/indian-express-malayalam/media/media_files/uploads/2018/02/ashwin.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ നാലാം ടെസ്റ്റും ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് നഷ്ടമായേക്കും. നാലാം ടെസ്റ്റിന് മുമ്പും ഫിറ്റ്നെസ് വീണ്ടെടുക്കാൻ താരത്തിന് കഴിയാത്ത സാഹചര്യത്തിലാണ് ഇത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി തന്നെയാണ് അശ്വിൻ ഫിറ്റ്നസ് ടെസ്റ്റ് പരാജയപ്പെട്ടെന്ന കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 13 അംഗ ടീമിൽ അശ്വിനും ഇടംപിടിച്ചിരുന്നു. അതേസമയം ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയത്ത സാഹചര്യത്തിൽ അന്തിമ ഇലവനിൽ ഇടം നേടുമോയെന്ന കാര്യം സംശയമാണ്. നേരത്തെ ആദ്യ ടെസ്റ്റിൽ കളിച്ച അശ്വിന് പരിക്കുമൂലം അവസാന രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു.
നാല് മത്സരങ്ങൾ അടങ്ങുന്ന ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ. രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം ഓസ്ട്രേലിയയാണ് ജയിച്ചത്. ഡിഡ്നിയിൽ ജയിക്കാനായാൽ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമാണ് ഇന്ത്യ കൈവരിക്കുക.
കുഞ്ഞു ജനിച്ചതോടെ ഓസ്ട്രേലിയയില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുത്ത് ഇന്ത്യയിലെത്തിയിരിക്കുന്ന രോഹിത്തിന് പകരം ഓഫ് സ്പിന്നർ ആർ.അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ലക്ഷ്മൺ പറഞ്ഞു.
“വിദേശ പിച്ചുകളിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരം കൂടിയാണ് അശ്വിൻ. മുമ്പ് പല തവണ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അന്തിമ ഇലവനിൽ അശ്വിനെയും ഉൾപ്പെടുത്തണം,” ലക്ഷ്മൺ പറഞ്ഞു. “അശ്വിനെ ഉൾപ്പെടുത്തുന്നത് സ്പിന്നിനെ ശക്തിപ്പെടുത്തുന്നതിന് പുറമെ പേസർമാരുടെ ജോലി ഭാരവും കുറയ്ക്കും.” ലക്ഷ്മൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us