/indian-express-malayalam/media/media_files/uploads/2019/01/india.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിൽ കാലാവസ്ഥ കളിക്കുന്നു. ഇന്ത്യയുടെ ജയ പ്രതീക്ഷകൾക്കും കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. വെളിച്ച കുറവ് മൂലം നാലാം ദിനം കളി നേരത്തെ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റൺസെടുത്തിട്ടുണ്ട്. ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനയക്കണമെങ്കിൽ 316 റൺസ് കൂടി ഓസിസിന് വേണം.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 622 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആതിഥേയർ 300 റൺസിന് പുറത്തായിരുന്നു. ഇതേ തുടർന്ന് ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണിന് അയച്ചു. നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് ഇന്ത്യൻ സ്പിൻ കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
രണ്ടാം സെഷനിൽ പാറ്റ് കമ്മിൻസിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാം ദിനത്തിൽ നേടിയ 25 റൺസിനോട് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ കഴിയാതെയാണ് കമ്മിൻസ് പവലിയനിലേക്ക് മടങ്ങിയത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
79 റൺസെടുത്ത മാർക്കസ് ഹാരിസ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഉസ്മാൻ ഖ്വാജ (27), മാർനസ് ലാബസ്ചാഗ്നെ (38), ഷോൺ മാർഷ് (8), ട്രാവിസ് ഹെഡ് (20) എന്നിവർക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ടിം പെയ്‌നിനെ കുല്‍ദീപ് മടക്കി അയച്ചു. 5 റണ്‍സ് മാത്രമാണ് പെയ്നിന് എടുക്കാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us