/indian-express-malayalam/media/media_files/2025/11/05/sanju-samson-2025-11-05-21-31-44.jpg)
ചിത്രം: എക്സ്/ബിസിസിഐ
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ഗോൾഡ് കോസ്റ്റിലെ കരാര ഓവലിൽ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ് ഇരു ടീമികളും. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ നാലു വിക്കറ്റിനും നാലാം മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിനും വിജയം സ്വന്തമാക്കിയിരുന്നു.
23 പന്തിൽ നിന്ന് പുറത്താകാതെ 49 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനമായിരുന്നു അവസാന മത്സരത്തിൽ ഇന്ത്യക്ക് കരുത്തായത്. നാളത്തെ മത്സരം ജയിക്കുന്ന ടീം പരമ്പരയിൽ അപരാജിത ലീഡ് നേടും. അതേസമയം, സഞ്ജു സാംസൺ നാലാം മത്സരം കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിനിടെ, ആഷസിനുള്ള തയ്യാറെടുപ്പിനായി ട്രാവിസ് ഹെഡ് ഷെഫീൽഡ് ഷീൽഡിൽ കളിക്കാൻ പോകുന്നതോടെ ഓസ്‌ട്രേലിയ ഒരു മാറ്റമെങ്കിലും വരുത്താൻ സാധ്യതയുണ്ട്. ഗ്ലെൻ മാക്‌സ്‌വെൽ പൂർണ്ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയതായും മാത്യു ഷോർട്ട് ഓപ്പണിങ് പൊസിഷനിലേക്ക് മാറുന്നതോടെ മധ്യനിരയിലേക്ക് താരം തിരിച്ചെത്തുമെന്നും സൂചനയുണ്ട്.
📍 The Gold Coast
— BCCI (@BCCI) November 5, 2025
Soaking in the sun and the work ahead of the 4️⃣th T20I, ft. #TeamIndia 😎💪#AUSvINDpic.twitter.com/iKF4pXOTB9
Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്
ഇന്ത്യ സാധ്യത ടീം: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ , ഹർഷിത് റാണ, ജസ്പ്രീത് ബുംറ , കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ഓസ്‌ട്രേലിയ സാധ്യത ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, തൻവീർ സംഘ.
Also Read: 75 ലക്ഷത്തിൽ നിന്ന് 1.5 കോടിയിലേക്ക്; കുതിച്ചുയർന്ന് ജെമീമയുടെ ബ്രാൻഡ് വാല്യു
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.45ന് ആരംഭിക്കും
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം ടിവിയിൽ ഏത് ചാനലിൽ കാണാം?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More: 32കാരൻ ജിതേഷ് റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ക്യാപ്റ്റൻ; സഞ്ജുവിന് വീണ്ടും അവഗണന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us