ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 137 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ കീഴ്പ്പെടുത്തിയത്. മൂന്നാം ടെസ്റ്റിന്രെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 261 റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെ നാല് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ രണ്ടാം വിജയത്തോടെ ഇന്ത്യ മുന്നിലെത്തി. ഒപ്പം ഒരുപിടി റെക്കോർഡുകളും ഇന്ത്യൻ ടീം മെൽബണിൽ കുറിച്ചു.

ടെസ്റ്റ് മത്സരത്തിലെ 150-ാം വിജയമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നേടിയത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഓസ്ട്രേിയയിലെ രണ്ടാം വിജയത്തോടെ ഇന്ത്യൻ ടെസ്റ്റ് നായകനെന്ന നിലയിൽ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്താൻ ഇന്ത്യക്ക് സാധിച്ചു.

പേരുകേട്ട മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ

1. ഇന്ത്യൻ ടെസ്റ്റ് ടീം വിരാട് കോഹ്‍ലിക്ക് കീഴിൽ നേടുന്ന പതിനൊന്നാം വിജയമാണ് മെൽബണിലേത്. ഇതോടെ ടെസ്റ്റ് വിജയങ്ങളുടടെ എണ്ണത്തിൽ മുൻ നായകൻ സൗരവ് ഗാംഗുലിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കോഹ്‍ലിയും ഉയർന്നു. 24 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 11ലും കണ്ടെത്തി. സൗരവ് ഗാംഗുലി 28 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 6 വിജയങ്ങളുള്ള ധോണിയും 5 വിജയങ്ങളുള്ള രാഹുൽ ദ്രാവിഡുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

2.ടെസ്റ്റ് മത്സരത്തിലെ 150-ാം വിജയമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നേടിയത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് നേരത്തെ 150 വിജയങ്ങൾ പിന്നിട്ടത്.

3. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് ഈ കലണ്ടർ വർഷം ഇന്ത്യ നേടുന്ന നാലമത്തെ വിജയമാണിത്. 1968 ൽ നേടിയ മൂന്ന് വിജയങ്ങൾ എന്ന റെക്കോർഡും ഇന്ത്യ മെൽബണിൽ തിരുത്തി.

4. 37 വർഷവും 10 മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ഓസീസിനെ കീഴടക്കുന്നത്

5. 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 179 വിക്കറ്റുകളാണ് ഇന്ത്യൻ പേസ് നിര മാത്രം എറിഞ്ഞിട്ടത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ മറ്റെതോരു പേസ് നിരയെക്കാളും അമ്പതിലധികം വിക്കറ്റുകളാണ് ഇന്ത്യൻ പേസ് നിര വീഴ്ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook