scorecardresearch

Latest News

മായങ്കിന് അരങ്ങേറ്റം, രാഹുലും വിജയ്‌യും പുറത്ത്; രോഹിത് തിരികെയെത്തി

ഡിസംബർ 26 ന് മെൽബണിലാണ് മൂന്നാം ടെസ്റ്റ് മത്സരം

India vs Australia, virat kohli, sydney test, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽനിന്നും ഓപ്പണർമാരായ കെ.എൽ.രാഹുലും മുരളി വിജയ്‌യും പുറത്ത്. മായങ്ക് അഗർവാളും ഹനുമ വിഹാരിയും ഓപ്പണർമാരായി ഇറങ്ങും. മായങ്കിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരമാണിത്. പരുക്ക് ഭേദമായ രോഹിത് ശർമ്മ ടീമിലേക്ക് തിരിച്ചെത്തി. രോഹിത് ആറാമനായാണ് ഇറങ്ങുക. ഡിസംബർ 26 ന് മെൽബണിലാണ് മൂന്നാം ടെസ്റ്റ് മത്സരം.

ആദ്യ രണ്ടു ടെസ്റ്റുകളിലെയും മോശം പ്രകടനമാണ് രാഹുലിനെയും വിജയ്‌യെയും ടീമിൽനിന്നും പുറത്താക്കിയത്. ആദ്യ രണ്ടു ടെസ്റ്റിലും ഓപ്പണർമാരായി ഇറങ്ങിയ രാഹുലും വിജയ്‌യും ചേർന്ന് 97 റൺസ് മാത്രമാണ് നേടിയത്. ആദ്യ ടെസ്റ്റിൽ രാഹുൽ 2, 44 ഉം രണ്ടാം ടെസ്റ്റിൽ 2, 0 റൺസുമാണ് നേടിയത്. വിജയ് ആദ്യ ടെസ്റ്റിൽ 11, 18 ഉം രണ്ടാം ടെസ്റ്റിൽ 0, 20 റൺസുമെടുത്തു. ഇരുവരും ഓപ്പണർമാരായി ഇറങ്ങിയ 26 ഇന്നിങ്സുകളിൽനിന്നുളള സമ്പാദ്യം 543 റൺസാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് മായങ്ക അഗർവാളിന് ടീമിൽ ഇടം നേടിക്കൊടുത്തത്. കർണാടകയിൽനിന്നുളള 27 കാരനായ അഗർവാൾ 8 സെഞ്ചുറികളും 20 അർധ സെഞ്ചുറികളും അടക്കം ആഭ്യന്തര ക്രിക്കറ്റിൽ 3,599 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയിരുന്നില്ല.

രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരുക്കു മൂലം ടീമിൽ ഇടം കണ്ടെത്താതെ പോയ ആർ.അശ്വിന് പകരമായാണ് ഏക സ്പിന്നറായി ജഡേജയെ ഉൾപ്പെടുത്തിയത്. ഉമേഷ് യാദവിനെ ഒഴിവാക്കി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ്മ എന്നീ മൂന്നു ഫാസ്റ്റ് ബോളർമാരെയാണ് 11 അംഗ ടീമിൽ ഉൾപ്പെടുത്തിയത്. ഫിറ്റ്നസ് ടെസ്റ്റിൽ ജയിച്ച ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചു. ജനുവരി മൂന്നിന് നടക്കുന്ന നാലാം ടെസ്റ്റിൽ പാണ്ഡ്യക്ക് അവസരം നൽകിയേക്കും.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാന (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, രോഹിത് ശർമ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs australia 3rd test playing xi