മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ആദ്യ സെഷൻ മുഴുവൻ മഴ കവർന്ന മത്സരത്തിൽ മത്സരം തുടങ്ങിയ ഉടൻ തന്നെ ഇന്ത്യ വിജയം കൈവരിച്ചു. നാലാം ദിനത്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ഓസീസിന് നേടാനായത്. 137 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

വാലറ്റത്ത് പിടിച്ചുനിന്ന പാറ്റ് കുമ്മിൻസിനെ( 63) ബുമ്രയുടെ പന്തിൽ പൂജാര പിടിച്ചതോടെ ഓസീസ് അവസാന പ്രതീക്ഷയും കൈവിട്ടു. അഞ്ചാം ദിനം കളി പുനരാരംഭിച്ച ഉടൻ തന്നെയാണ് പാറ്റ് കുമ്മിൻസിനെ നഷ്ടമായത്. പിന്നാലെ ഏഴ് റൺസെടുത്ത നതാൻ ലിയോണിനെ ഇശാന്ത് ശർമ്മ, കീപ്പർ റിഷഭ് പന്തിന്റെ കൈപ്പിടിയിലെത്തിച്ചു.

വാലറ്റത്ത് കമിന്‍സും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന് 25 ഓവറാണ് ഓസീസിന് വേണ്ടി പ്രതിരോധിച്ച് നിന്നത്. ബാറ്റ്സാമാനായ ടിം പെയ്നിനെ 176 റണ്‍സില്ലാണ് ഓസീസിന് നഷ്ടമായത്. എന്നാൽ പാറ്റ് കുമ്മിൻസും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസീസ് സ്കോര്‍ 258 റണ്‍സിലെത്തിച്ചാണ് നാലാം ദിനം ക്രീസ് വിട്ടത്.

ഇതോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്സിൽ ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook