അർധസെഞ്ചുറിയുമായി വില്ലും ലബുഷെയ്നും; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

മടങ്ങി വരവ് ഗംഭീരമാക്കാനുള്ള വാർണറുടെ മോഹങ്ങൾ മുഹമ്മദ് സിറാജ് തകർത്തുകളഞ്ഞു

സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയ – ഇന്ത്യ മൂന്നാം ടെസ്റ്റിൽ ആതിഥേയർക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി നേടിയ ഓപ്പണർ വിൽ പുക്വോസ്കിയുടെയും സൂപ്പർ താരം മാർനസ് ലബുഷെയ്നിന്റെയും ഇന്നിങ്സുകളാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Also Read: ഹിറ്റ്മാനെ പൂട്ടാൻ പ്രത്യേക പദ്ധതിയൊരുക്കി കങ്കാരുക്കൾ

പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ഡേവിഡ് വാർണറിനായിരുന്നു പുക്വോസ്ക്കിക്കൊപ്പം ഓസിസ് ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ചുമതല. മടങ്ങി വരവ് ഗംഭീരമാക്കാനുള്ള വാർണറുടെ മോഹങ്ങൾ മുഹമ്മദ് സിറാജ് തകർത്തുകളഞ്ഞു. നാലാം ഓവറിൽ തന്നെ ഓസിസ് താരത്തെ സിറാജ് കൂടാരം കയറ്റി. അഞ്ച് റൺസ് മാത്രമായിരുന്നു വാർണറുടെ സമ്പാദ്യം. ഇതുവഴി കങ്കാരുക്കൾക്ക് മേൽ തുടക്കത്തിലെ ഇന്ത്യ ആധിപത്യം ഉറപ്പിച്ചു.

Also Read: അതിനിടയ്ക്ക് അവൻ; വാർത്താ സമ്മേളനം തടസപ്പെടുത്തി വില്യംസണിന്റെ ഓട്ടോഗ്രാഫ് തേടി വാട്‌ലിങ്

എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പക്വോസ്കി – ലബുഷെയ്ൻ കൂട്ടുകെട്ട് തകർത്തടിച്ചു. വിക്കറ്റ് പോകാതെ ശ്രദ്ധിച്ച ഇരുവരും ഓസ്ട്രേലിയൻ സ്കോർബോർഡ് ചലിപ്പിച്ചു. കൃത്യമാ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയും ഓടി റൺസെടുത്തും അവർ ടീം സ്കോർ മൂന്നക്കം കടത്തി. ഇതിനിടയിൽ പുക്വോസ്കി അർധസെഞ്ചുറിയും തികച്ചിരുന്നു. പുക്വോസ്കിയെ (62) വിക്കറ്റിന് മുന്നിൽ കുടുക്കി അരങ്ങേറ്റക്കാരൻ നവ്ദീപ് സൈനിയാണ് കൂട്ടുകെട്ട് തകർത്തത്.

നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് മികച്ച പിന്തുണ നൽകിയതോടെ ലബുഷെയ്ൻ വീണ്ടും റൺവേട്ട തുടർന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോഴും അവർ ഇരുവരും ക്രീസിൽ തന്നെ തുടർന്നു. ലബുഷെയ്ൻ 67 റൺസും സ്റ്റീവ് സ്മിത്ത് 31 റൺസുമെടുത്തിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 3rd test day 1 live score update scorecard

Next Story
തുടർ തോൽവികൾ വിനയായി; ബെംഗളൂരു പരിശീലകനെ പുറത്താക്കി ക്ലബ്ബ്
The moderation of comments is automated and not cleared manually by malayalam.indianexpress.com