/indian-express-malayalam/media/media_files/uploads/2018/12/pujara1.jpg)
കരിയറിലെ തന്റെ 17-ാം സെഞ്ചുറിയാണ് ചേതേശ്വർ പൂജാര മെൽബൺ ടെസ്റ്റിൽ നേടിയത്. പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയും. ഓസ്ട്രേലിയയ്ക്കെതിരായ പൂജാരയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. മറ്റേത് ബാറ്റ്സ്മാനെക്കാളും കൂടുതൽ ബോളുകൾ നേരിട്ടാണ് പൂജാര സെഞ്ചുറി തികച്ചത്.
ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് മെൽബണിൽ പൂജാരയുടെ പേരിലായത്. സുനിൽ ഗവാസ്കർ (286 ബോളുകൾ, അഡ്‌ലെയ്ഡ് 1985), നിലവിലെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി (307 ബോളുകൾ, എസ്‌സിജി 1992) എന്നിവരെയാണ് പൂജാര പിന്നിലാക്കിയത്.
ബോക്സിങ് ഡേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായും പൂജാര മാറി. നിലവിലെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് പൂജാരയുടെ പേരിലാണ്. 322 റൺസാണ് പൂജാരയുടെ പേരിലുള്ളത്. വിദേശത്ത് നടക്കുന്ന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കി. വിദേശ പരമ്പരയിൽ ആദ്യമായാണ് പൂജാര രണ്ടു ടെസ്റ്റ് സെഞ്ചുറികൾ നേടുന്നത്.
Another milestone for a tremendous player #AUSvIND | @Domaincomaupic.twitter.com/bQjEmqoTlK
— cricket.com.au (@cricketcomau) December 27, 2018
വിദേശത്ത് ടെസ്റ്റിൽ 2000 റൺസ് കടക്കുകയും ചെയ്തു പൂജാര. തന്റെ 31-ാമത് മാച്ചിലൂടെയാണ് പൂജാര 2000 റൺസ് കടന്നത്. ടെസ്റ്റിൽ പൂജാര 5200 സ്കോർ കടന്നിട്ടുണ്ട്. തന്റെ 113-ാമത് ഇന്നിങ്സിലായിരുന്നു പൂജാരയുടെ ഈ നേട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.