മെൽബൺ: ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പന്‍ ജയം. ഓസ്ട്രേലിയ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കവെ ഇന്ത്യ മറി കടക്കുകയായിരുന്നു. 48.4 ഓവറിൽ 230 റൺസിന് ഓസീസ് ബാറ്റ്സ്‌മാന്മാർ എല്ലാവരും പുറത്തായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്. ഇതോടെ 2-1 ഏകദിന പരമ്പര ഇന്ത്യ നേടി.

മുന്‍ നായകന്‍ എം.എസ്.ധോണിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നായകന്‍ വിരാട് കോഹ്‌ലി പുറത്തായതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ധോണി ഇന്ത്യയെ വിജയതീരത്ത് എത്തിക്കും വരെ കളിക്കളത്തില്‍ തുടർന്നു. മറു വശത്ത് അർധ സെഞ്ചുറിയുമായി കേദാർ ജാദവും ഒപ്പം കൂടിയതോടെ ഇന്ത്യ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ധോണി 114 പന്തില്‍ നിന്നും 84 റണ്‍സും ജാദവ് 57 പന്തില്‍ നിന്നും 61 റണ്‍സും നേടി.

Kohli, Richardson, india vs australia, india vs australia 3rd odi, ind vs aus 3rd odi match, india vs australia live score, india vs australia live, india vs australia live score, ind vs aus live cricket score, australia vs india live match score, australia vs india live updates, australia vs india live cricket match score updates, ball by ball run in todays match, aus vs ind score online, aus vs ind match online, ind vs aus news, cricket news, live cricket score,live score, live match score, sports news, sports updates, cricket news

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. 9 റണ്‍സ് മാത്രമെടുത്താണ് രോഹിത് പുറത്തായത്. പിന്നാലെ ധവാനും കോഹ്‌ലിയും ചേര്‍ന്ന് മുന്നോട്ട് നയിച്ചെങ്കിലും 23 ല്‍ എത്തി നില്‍ക്കെ ധവാനെ സ്റ്റോയ്‌നിസ് പുറത്താക്കി. അതിന് ശേഷം നാലാമനായി ധോണിയാണ് എത്തിയത്. ധോണിയും കോഹ്‌ലിയും ഇന്ത്യയുടെ വിജയ പ്രതീക്ഷ നിലനിര്‍ത്തി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കൂട്ടുകെട്ട് അര്‍ധശതകം കടന്നതിന് പിന്നാലെ കോഹ്‌ലിയെ റിച്ചാർഡ്‌സണ്‍ പുറത്താക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 46 റണ്‍സെടുത്താണ് കോഹ്‌ലി പുറത്തായത്.

കാരിയുടെ വിക്കറ്റ് വീഴ്ത്തിയ ഭുവിയെ അഭിനന്ദിക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾ

നേരത്തെ, ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പേസർ ഭുവനേശ്വർ കുമാർ നൽകിയത്. മൂന്നാം ഓവറിൽ ഓസീസ് ഓപ്പണർ കാരിയെ മടക്കിയ ഭുവി ഒൻപതാം ഓവറിൽ ക്യാപ്റ്റൻ ഫിഞ്ചിനെയും കൂടാരം കയറ്റി. കാരി അഞ്ചും ഫിഞ്ച് 14 ഉം റൺസെടുത്താണ് മടങ്ങിയത്.

പിന്നീട് ഒത്തുചേർന്ന ഉസ്‌മാൻ ഖ്വാജയും ഷോൺ മാർഷും ഓസീസ് ഇന്നിങ്സിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചു. അർധ സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി മുന്നേറിയ ഇരുവരെയും വീഴ്ത്താൻ ചാഹലിനെ വിരാട് കോഹ്‌ലി രംഗത്തിറക്കിയതോടെ കളി വീണ്ടും ഇന്ത്യയുടെ വരുതിയിലായി.

ചാഹലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ മുന്നോട്ട് കയറി അടിക്കാൻ ശ്രമിച്ച മാർഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതേ ഓവറിൽ ഖ്വാജ ചാഹലിന് തന്നെ ക്യാച്ച് നൽകി പവലിയൻ പിടിച്ചു. ഖ്വാജ 34 ഉം മാർഷ് 39 ഉം റൺസെടുത്തു.

ഒരറ്റത്ത് പിടിച്ചുനിന്ന പീറ്റർ ഹാൻഡ്സ്കോംബ് അർധ സെഞ്ചുറി നേടി. ഇതിനിടെ പത്ത് റൺസ് നേടിയ മാർകസ് സ്റ്റോയിനിസിനെ ചാഹൽ തന്നെ രോഹിത് ശർമ്മയുടെ കൈയ്യിലെത്തിച്ചിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലിനെ ഷമിയുടെ പന്തിൽ ഭുവിയാണ് പിടികൂടിയത്. മാക്‌സ്‌വെൽ 26 റൺസെടുത്തു. ഹാൻഡ്സ്കോംബിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ചാഹൽ തന്റെ നാലാം വിക്കറ്റും നേടി. 58 റൺസായിരുന്നു ഹാൻഡ്സ്കോംബിന്റെ സമ്പാദ്യം.

പിന്നാലെ റിച്ചാർഡ്‌സണെ (16) കേദാർ ജാദവിന്റെയും ആദം സാമ്പയെ (എട്ട്) വിജയ് ശങ്കറിന്റെയും കൈകളിലെത്തിച്ച് ചാഹൽ ഇന്ത്യൻ ബോളിങിന്റെ കരുത്ത് കാട്ടി. സ്റ്റാൻലേകിനെ ക്ലീൻ ബൗൾഡ് ചെയ്ത് ഷമിയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ