scorecardresearch

അശ്വിനും രോഹിത്തും പുറത്ത്; രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ചു

സന്നാഹ മത്സരത്തിനിടയിൽ പരുക്കേറ്റ യുവതാരം പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും തിരിച്ചെത്തിയില്ല

സന്നാഹ മത്സരത്തിനിടയിൽ പരുക്കേറ്റ യുവതാരം പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും തിരിച്ചെത്തിയില്ല

author-image
Sports Desk
New Update
india vs australia, australia vs india, india vs australia 2nd test, australia vs india 2nd test, india australia 2nd test squad, australia india 2nd test squad, cricket news, sports news,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ആർ അശ്വിൻ

പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി നായകനായ 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ അറിയാൻ സാധിക്കൂ. ആദ്യ ടെസ്റ്റിൽ നിന്നും രണ്ട് പ്രധാന മാറ്റങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്.

Advertisment

കഴിഞ്ഞ മത്സരത്തിലെ ഇന്ത്യൻ ടീമിലെ ഏക സ്പിന്നർ ആർ.അശ്വിനും. ബാറ്റ്സ്മാൻ രോഹിത് ശർമ്മയും രണ്ടാം മത്സരത്തിനുള്ള ടീമിൽ ഇടം കണ്ടെത്തിയില്ല. പരുക്കുമൂലമാണ് ഇരു താരങ്ങളെയും ഒഴിവാക്കിയത്. സന്നാഹ മത്സരത്തിനിടയിൽ പരുക്കേറ്റ യുവതാരം പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും തിരിച്ചെത്തിയില്ല.

അശ്വിന് പകരം രവീന്ദ്ര ജഡേജയ്ക്കാകും സ്പിൻ ചുമതല. രോഹിത്തിന്റെ അഭാവത്തിൽ യുവതാരം ഹനുമ വിഹാരിക്ക് അവസരം ലഭിക്കും. എന്നാൽ പേസർമാരിൽ ആരൊക്കെ ടീമിലിടം കണ്ടെത്തും എന്ന കാര്യത്തിലാണ് സംശയം. പതിമൂന്നംഗ ടീമിൽ അഞ്ച് പേസർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റൻ വരുത്താൻ സാധ്യത ഇല്ലെങ്കിലും പരീക്ഷണങ്ങൾക്കും ഇന്ത്യൻ ടീം മുതിർന്നേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്താൻ സാധ്യതയുണ്ട്. ഭുവനേശ്വർ കുമാർ രണ്ടാം മത്സരത്തിലും പുറത്തിരിക്കുമെന്നാണ് കരുതുന്നത്.

Advertisment

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (നായകന്‍), മുരളി വിജയ്, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

Australian Cricket Team Indian Cricket Team Ravichandran Ashwin Rohit Sharma India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: