പെർത്ത്: പെർത്തിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 243 ന് അവസാനിച്ചു. ഓസ്ട്രേലിയയുടെ ഓവർഓൾ ലീഡ് 286 ആണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 43 റൺസിന്റെ ലീഡാണ് ഓസീസ് നേടിയത്.
രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖ്വാജയുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയർത്തിയത്. ഖ്വാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37 റൺസും ആരോൺ ഫിഞ്ച് 25 റൺസെടുത്തും പുറത്തായി. മർക്കസ് ഹാരിസ് 20 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ഒരു ഇന്നിങ്സിൽ ഷമി ആറു വിക്കറ്റുകൾ നേടുന്നത്.
Stumps on Day 3 of the 2nd Test.
Australia 326 & 132/4, lead #TeamIndia 283 by 175 runs.
Scorecard – https://t.co/kN8fhHfivo #AUSvIND pic.twitter.com/6fvUHTlXZR
— BCCI (@BCCI) December 16, 2018
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യ 283 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ ടീം ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിന്റെ സ്പിന്നിന് മുന്നിൽ തകർന്നടിയുകയായിരുന്നു.
Positive start for #TeamIndia courtesy a Shami double strike. Australia 196/6 now #AUSvIND pic.twitter.com/s5hEe6xlwY
— BCCI (@BCCI) December 17, 2018
മൂന്നാം ദിനം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 283 റൺസ് നേടിയത്. പക്ഷെ നായകൻ വീണതോടെ ഇന്ത്യയുടെ ശേഷിച്ച കളിക്കാരും പൊരുതാതെ കീഴടങ്ങി. 123 റണ്‍സെടുത്ത കോഹ്ലിയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്.