scorecardresearch

'പക, അത് വീട്ടാനുള്ളതാണ്'; മെല്‍ബണില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞുവീശിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ജയത്തിലേക്കെത്തിച്ചത്

ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞുവീശിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ജയത്തിലേക്കെത്തിച്ചത്

author-image
Sports Desk
New Update
ind vs aus, ind vs aus live score, ind vs aus live, india vs australia, cricket, live cricket, ind vs aus 2nd Test, ind vs aus 2nd Test live score, ind vs aus 2nd Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs australia, india vs australia live score, india vs australia Test live score, india vs australia live streaming, India vs australia 2nd Test, India vs australia 2nd Test live streaming, ravichandran ashwin, jasprit bumrah, mohammad siraj

മെല്‍ബണ്‍: അഡ്‌ലെയ്ഡിലെ തോല്‍വിക്ക് മെല്‍ബണില്‍ പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). 70 റണ്‍സ് ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റു പിടിച്ച ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ജയം കൈപ്പിടിയിലാക്കി. 15.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം കണ്ടത്.

Advertisment

ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞുവീശിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ജയത്തിലേക്കെത്തിച്ചത്. ഗില്‍ 36 പന്തില്‍ 7 ബൗണ്ടറികളുടെ അകമ്പടിയോടെ 35 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സിലെ ഹീറോ അജിങ്ക്യ രഹാനെയാണ് (40 പന്തിൽ 27) കൂടുതല്‍ വിക്കറ്റു വീഴ്ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നാലാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യം ആഘാതം നൽകിയത്. 103 പന്തുകള്‍ നേരിട്ട് 22 റണ്‍സുമായാണ് കമ്മിന്‍സ് മടങ്ങിയത്. നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ.

India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: