ബോക്സിംഗ് ഡേ ടെസ്റ്റ്: രഹാനെയ്ക്ക് സെഞ്ചുറി

നായകന്‍ അജിങ്ക്യ രഹാനെയും ഹനുമാ വിഹാരിയുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്.

ind vs aus, ind vs aus live score, ind vs aus live, india vs australia, cricket, live cricket, ind vs aus 2nd Test, ind vs aus 2nd Test live score, ind vs aus 2nd Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs australia, india vs australia live score, india vs australia Test live score, india vs australia live streaming, India vs australia 2nd Test, India vs australia 2nd Test live streaming

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ചുറി. 195 പന്തിലാണ് രഹാനെയുടെ സെഞ്ചുറി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 78 പിന്നിട്ടു.

രണ്ടാം ദിനം മത്സരം പുനരാരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർമാരായ മായങ്ക് അഗർവാൾ (0), ശുഭ്മൻ ഗിൽ (45) എന്നിവർക്കൊപ്പം ചേതേശ്വർ പൂജാരയും (17) പുറത്തായി. പാറ്റ് കമ്മിൻസാണ് ഇരുവരേയും പുറത്താക്കിയത്. നായകന്‍ അജിങ്ക്യ രഹാനെയും ഹനുമാ വിഹാരിയുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 195 റൺസിനു പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം തന്നെ അഗർവാളിനെ നഷ്ടമായി. 6 പന്തുകൾ മാത്രം നേരിട്ട താരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. നാലാം ഓവറിലാണ് ആദ്യ റൺ എടുക്കാനായത്.

കമ്മിൻസിനെതിരെ ഒരു ബൗണ്ടറിയടിച്ച് അരങ്ങേറ്റ ഇന്നിംഗ്സ് ആരംഭിച്ച ഗിൽ പൂജാരയ്ക്കൊപ്പം ചേർന്ന് ആദ്യ ദിനത്തിൽ ഇന്ത്യയെ 35 റൺസിലെത്തിച്ചു. എന്നാൽ കന്നി ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയിലേക്കു മുന്നേറിയ ഗില്ലിനെ അർധസെഞ്ചുറിക്ക് 5 റൺസ് അകലെ കമ്മിൻസ് വീഴ്ത്തി. വിക്കറ്റിനു പിന്നിൽ ടിം പെയ്‌ൻ ഗിലിനെ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പൂജാരയുമൊത്ത് 65 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് യുവതാരം മടങ്ങിയത്. ഏറെ വൈകാതെ പൂജാരയുടെ പ്രൈസ് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 17 റൺസെടുത്ത താരത്തെ കമ്മിൻസിൻ്റെ പന്തിൽ ഉജ്ജ്വലമായി പെയ്‌ൻ പിടിച്ചു കെട്ടുകയായിരുന്നു.

ആദ്യ ദിനം 195ന് കങ്കാരുപ്പടയ്ക്ക് മുഴുവനായി പവലിയനിലേക്ക് വഴിയൊരുക്കുയായിരുന്നു ഇന്ത്യ. ഓസീസ് നിരയില്‍ ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 48 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു ടോപ്‌സ്‌കോറര്‍. 132 ബോളുകൡ നാലു ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുമറയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്. രണ്ടു വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജ് അരങ്ങേറ്റം ഗംഭീരമാക്കി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 2nd test day 2

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express