ബാംഗ്ലൂർ: പൂണെയിലെ പ്രകടനം ഇനി ഒരിക്കലും ആവർത്തിക്കില്ല​​ എന്ന നായകൻ വിരാട് കോലിയുടെ വാക്ക് പാഴ് വാക്കായി. നിർണ്ണായകമായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ 189 റൺസിന് പുറത്തായി. 8 ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പുറത്താക്കിയ നൈഥൻ ലയോണാൺ ഇന്ത്യയുട അന്തകനായത്.

സ്പോട്ടിങ്ങ് വിക്കറ്റൊരുക്കിയ ബാംഗ്ലൂരിലെ പിച്ചിൽ ടോസ് നേടിയ വിരാട് കോലി ബാറ്റിങ്ങ് തെരെഞ്ഞെടുക്കുയായിരുന്നു. മുരളി വിജയിക്ക് പകരം ടീമിലെത്തിയ അഭിനവ് മുകുന്ദിനെ നേരത്തെ നഷ്ടമായെങ്കിലും കെ.എൽ രാഹുലും ചേതേശ്വർ പൂജാരയും പിടിച്ചു നിന്നു. എന്നാൽ നൈഥൻ ലയോണും സ്റ്റീഫ് ഓക്കീഫും പന്തെടുത്തതോടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിയർത്തു. ചേതേശ്വർ പൂജാരയെയും നായകൻ വിരാട് കോലിയെയും മടക്കി ലയോൺ ഇന്ത്യയെ തകർത്തു.

പിടിച്ചു നിൽക്കാൻ അജിൻകെ രഹാനെയും കരുൺ നായരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനാവശ്യ ഷോട്ടിന് മുതിർന്ന ഇരുവരെയും സ്റ്റംമ്പ് ചെയ്താണ് പുറത്താക്കിയത്.വാലറ്റത്തിനും കാര്യയമായി ഒന്നും ചെയ്യാനായില്ല. അവസാന അഞ്ചു വിക്കറ്റുകൾ വെറും 39 റൺസിനിടെയാണ് വീണത്.90 റൺസ് എടുത്ത കെ.എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസ് എടുത്തിട്ടുണ്ട്. 23 റൺസ് എടുത്ത ഡേവിഡ് വാർണ്ണറും 13 റൺസ് എടുത്ത റെൻഷോയുമാണ് ക്രീസിൽ . ഇന്ത്യൻ സ്കോർ മറികടക്കാൻ ഓസ്ട്രേലിയക്കിനി 149 റൺസ് കൂടി മതി

50 റൺസ് വഴങ്ങി 8 വിക്കറ്റ് പിഴുത ലയോൺ ഇന്ത്യൻ മണ്ണിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ മണ്ണിൽ ഏറ്റവുമധികം വിക്കറ്റ് വീഴുത്തുന്ന ഓസീസ് താരമെന്ന നേട്ടം ബ്രറ്റ്ലിയിൽ നിന്ന് നൈഥൻ ലിയോൺ സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ