ഗുവാ​ഹ​ത്തി: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ കരുത്തുകാട്ടി കങ്കാരുപ്പട. എ​ട്ടു വി​ക്ക​റ്റി​നാ​ണ് ഓ​സ്ട്രേ​ലി​യ ഇന്ത്യയെ തകർത്തത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 119 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ഓ​സീ​സ് 15.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്ത ജാ​സ​ൺ ബ​ഹ്റെ​ൻ​ഡോ​ർ​ഫാ​ണ് കളിയിലെ താരം.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിങ്ങി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 118 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. 4 ഇന്ത്യൻ മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ജാ​സ​ൺ ബ​ഹ്റെ​ൻ​ഡോ​ർ​ഫ് ഇന്ത്യയുടെ നടുവൊടിച്ചു. ഇ​ന്ത്യ​ൻ നി​ര​യി​ൽ കേ​ദാ​ർ ജാ​ദ​വ് (27), എം.​എ​സ്.ധോ​ണി (13), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (25), കു​ൽ​ദീ​പ് യാ​ദ​വ് (16) എ​ന്നി​വ​ർ​ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

ഇ​ന്ത്യ​യു​ടെ കു​ഞ്ഞ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ തു​ട​ക്ക​ത്തി​ൽ പ​ത​റി​യെ​ങ്കി​ലും ഹെ​ൻ​ട്രി​ക്ക്സും, ട്രാവിസ് ഹെഡും ഓസ്ട്രേലിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ