ആരാധകർ മൈതാനത്തേയ്ക്ക് വരുന്നതും ക്രിക്കറ്റ് താരങ്ങളെ കെട്ടിപിടിയ്ക്കുന്നതും കാൽ തൊട്ട് വണങ്ങുന്നതും ഒന്നും അത്ര പുതിയ കാര്യമല്ല. പ്രത്യേകിച്ച് ധോണിയ്ക്ക്. അത്തരത്തിൽ ഒരു സംഭവത്തിന് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനവും വേദിയായി. എന്നാൽ അത്ര പെട്ടന്ന് ആരാധകനെ തൃപ്തനാക്കേണ്ട എന്നായിരുന്നു മുൻ നായകന്റെ തീരുമാനം. നാഗ്‌പൂരിലെ മൈതാനത്തേയ്ക്ക് ഓടി വന്ന ആരാധകനെ ഒന്ന് വട്ടം ചുറ്റിയ്ക്കാൻ തന്നെയായിരുന്നു ധോണിയുടെ തീരുമാനം.

Also Read: ധോണി പറയുന്നത് അനുസരിച്ചാൽ മതി, ലക്ഷ്യത്തിലെത്തിയിരിക്കും: കേദാർ ജാദവ്

ഓസ്ട്രേലിയൻ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ഫീൾഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. 7-ാം നമ്പറും ‘തല’ എന്ന് എഴുതിയ കുപ്പയമണിഞ്ഞെത്തിയ ആരാധകൻ ധോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി. ഇത് കണ്ട ധോണി ആദ്യം രോഹിത്തിന് പിന്നിൽ ഒളിച്ചു. പിന്നാലെ സഹതാരങ്ങളെ തന്നെ അമ്പരപ്പെടുത്തി ധോണി മൈതാനത്ത് ഓടി. വിട്ടുകൊടുക്കാൻ ആരാധകനും തയ്യാറല്ലായിരുന്നു.

ഒടുവിൽ ആരാധകന്റെ സ്‌നേഹത്തിന് മുന്നിൽ ധോണി കീഴടങ്ങി. പിച്ചിനടുത്തെത്തിയ ധോണി ബാറ്റിങ് എൻഡിൽ ആരാധകന് പിടികൊടുത്തു. കെട്ടിപിടിച്ചും കാൽതൊട്ടും ആരാധകൻ സ്നേഹം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലും സമാനായ സംഭവം നടന്നിരുന്നു.

Also Read: ‘ഗിയർ മാറുന്നത് പോലെ’; റൺ ചെയ്‌സിൽ ധോണിയെ പ്രശംസിച്ച് ഓസിസ് താരം

അന്ന് ധോണി ആരാധകരുടെ മനസ് കീഴടക്കിയത് ദേശീയ പതകയോട് നൽകിയ ആദരവ് കൊണ്ടായിരുന്നു. മൈതാനത്തേയ്ക്ക് ഓടിയെത്തിയ ആരാധകൻ കൈയ്യിലൊരു ഇന്ത്യൻ പതാകയുമായാണ് വന്നത്. ആരാധകൻ ധോണിയുടെ കാലിൽ തൊടുന്നതിന് മുമ്പ് ദേശീയ പതാക നിലത്ത് മുട്ടാതിരിയ്ക്കാനാണ് മുൻ നായകൻ ശ്രദ്ധിച്ചത്. ആരാധകന്റെ കൈയ്യിൽ നിന്ന് ആദ്യം ദേശീയ പതാക വാങ്ങുകയാണ് ധോണി ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ