scorecardresearch

നാളെ തോറ്റാൽ പരമ്പര നഷ്ടം; ഗില്ലിനും കോഹ്ലിക്കും രോഹിത്തിനും സമ്മർദം; മത്സരം എവിടെ കാണാം? India Vs Australia ODI

India Vs Australia ODI: പെർത്തിലെ മൂടിക്കെടിയ അന്തരീക്ഷത്തിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർമാർക്ക് മുൻപിൽ പതറി വീണത് പോലെ അഡ്ലെയ്ഡിൽ സംഭവിക്കില്ല എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ

India Vs Australia ODI: പെർത്തിലെ മൂടിക്കെടിയ അന്തരീക്ഷത്തിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർമാർക്ക് മുൻപിൽ പതറി വീണത് പോലെ അഡ്ലെയ്ഡിൽ സംഭവിക്കില്ല എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ

author-image
Sports Desk
New Update
Shubman Gill and Mitchell Marsh

Source: Indian Cricket Team, Instagram

india Vs Australia ODI:ഓസ്ട്രേലിയക്കെതിരെ തിരിച്ചടിക്കാൻ ഉറച്ച് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം വ്യാഴാഴ്ച രണ്ടാം ഏകദിനത്തിന് ഇറങ്ങും. അഡ്ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇവിടെയും ഇന്ത്യ തോറ്റാൽ പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഉറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ കോഹ്ലിക്കും രോഹിത്തിനും മുൻപിലുള്ള മറ്റൊരു അഗ്നിപരീക്ഷ കൂടിയായി ഈ മത്സരം മാറുന്നുണ്ട്. 

Advertisment

പെർത്തിൽ രോഹിത്തും കോഹ്ലിയും ശുഭ്മാൻ ഗില്ലുമെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയപ്പോൾ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. മഴ പലവട്ടം രസംകൊല്ലിയായി എത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസ്ട്രേലിയ ജയിച്ചത്. കോഹ്ലി പൂജ്യത്തിനും രോഹിത് എട്ട് റൺസിനും പുറത്തായിരുന്നു.

Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ

എന്നാൽ പെർത്തിലെ മൂടിക്കെടിയ അന്തരീക്ഷത്തിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർമാർക്ക് മുൻപിൽ പതറി വീണത് പോലെ അഡ്ലെയ്ഡിൽ സംഭവിക്കില്ല എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയൻ ഏകദിന പര്യടനത്തിൽ ആണ് രോഹിത്തും കോഹ്ലിയും കളിക്കുന്നത്. ഈ ഇടവേള ഇരുവരുടേയും ഫോമിനെ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ട്. രണ്ടാം ഏകദിനത്തിലും ഇരുവരും ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയാൽ ഇവർക്കെതിരെ വിമർശനം ഉയരും എന്നുറപ്പ്.

Advertisment

Also Read: അഗാർക്കറുമായുള്ള വാക്പോര്; മുഹമ്മദ് ഷമിയെ പിന്തുണച്ച് അശ്വിൻ

രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റിങ് പൊസിഷനിൽ ഒരു മാറ്റവും വരുത്താൻ സാധ്യതയില്ല. ബോളിങ്ങിൽ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമോ എന്നത് മാത്രമാണ് അറിയേണ്ടത്. കുൽദീപ് പ്ലേയിങ് ഇലവനിലേക്ക് വരികയാണ് എങ്കിൽ ചിലപ്പോൾ സ്ഥാനം നഷ്ടമാവുക വാഷിങ്ടൺ സുന്ദറിനാണ്. 

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ;രോഹിത് ശർമ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്. 

Also Read: ബാറ്റിങ് മറന്ന് ഇന്ത്യ; ഓസ്ട്രേലിയയുടെ ജയം ഏഴ് വിക്കറ്റിന്; India Vs Australia

ഓസ്ട്രേലിയയുടെ സാധ്യതാ പ്ലേയിങ് ഇലവൻ;മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, ലാബുഷെയ്ൻ, ജോഷ് ഇൻഗ്ലിസ്, മിച്ചെൽ ഓവൻ, അലക്സ് കാരി, ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്, നാഥൻ എലിസ്, ബാർട്ലെറ്റ്.

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം എത്ര മണിക്ക് ആരംഭിക്കും?

ഇന്ത്യ-ഓസ്ട്രേലിയ അഡ്ലെയ്ഡ് ഏകദിനം ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. 8.30ന് ആണ് ടോസ്

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ത്യയിൽ ഏത് ചാനലിൽ കാണാം?

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാനാവും.

ഇന്ത്യ-ഓസ്ട്രേലിയ അഡ്ലെയ്ഡ് ഏകദിനത്തിന്റെ ലൈവ് സ്ട്രീം എവിടെ?

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാവും.

Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: