ആദ്യ രണ്ട് മത്സരങ്ങളും ജയിക്കാൻ സാധിച്ചിട്ടും പിന്നീടുവന്ന മത്സരങ്ങൾ കൈവിട്ട് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് പരമ്പര അടിയറവ് പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് ഇന്ത്യൻ താരങ്ങൾക്ക് നേരെ ഉയരുന്നത്. വ്യക്തിപരമായും ടീമിനെ മൊത്തത്തിലും ആരാധകർ സാമൂഹമാധ്യമങ്ങളിലടക്കം വിമർശിക്കുന്നു. വലിയ ടീം സ്കോർ ഉയർത്തിയിട്ടാണ് ഇന്ത്യ മൊഹാലിയിൽ പരാജയപ്പെട്ടതെങ്കിൽ ഡൽഹിയിൽ ചെറിയ വിജയലക്ഷ്യം പിന്തുടരാനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Also Read: ലോകകപ്പിനുള്ള ടീം തയ്യാറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

പലതാരങ്ങളും നിറംമങ്ങുന്ന കാഴ്ചയായിരുന്നു ഓസ്ട്രേലിയയൂടെ ഇന്ത്യൻ പര്യടനത്തിൽ കണ്ടത്. ലോകകപ്പിന് മുമ്പായി ഇന്ത്യ കളിച്ച അവസാന ഏകദിന പരമ്പരയാണ് കഴിഞ്ഞത്. ഇത് ഇന്ത്യൻ ക്യാമ്പിലെ ആശങ്കകളും വർധിപ്പിക്കുന്നുണ്ട്. ഏകദിന പരമ്പരയിൽ നിറം മങ്ങിയ താരങ്ങളിൽ ഇന്ത്യൻ സ്‌പിന്നർ കുൽദീപ് യാദവാണ് മുന്നിൽ.

Also Read: മടലുകൊണ്ട് ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചിരുന്ന കാലം; ഓര്‍മ്മകള്‍ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം

ഏകദിന പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും കളിച്ച കുൽദീപ് യാദവ് പത്ത് ഓവർ വീതം എല്ലാ കളികളിലും പന്തെറിയുകയും ചെയ്തു. ആകെ 50 ഓവറുകളിൽ ഇന്ത്യൻ താരം വിട്ടുകൊടുത്തതാകട്ടെ 302 റൺസും. മത്സരത്തിൽ 30.20 റൺസെന്ന ശരാശരിയിൽ പത്ത് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒരു മെയ്ഡിൻ ഓവർ പോലും എറിയാൻ കുൽദീപ് യാദവിന് സാധിച്ചില്ല.

ഇതോടെ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബോളിങ് ആവറേജാണ് കുൽദീപ് യാദവ് ഓസീസിനെതിരായ ഏകദിന പരമ്പരയിൽ കുറിച്ചത്. ഏഷ്യകപ്പിലും വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലും മികച്ച പ്രകടനമായിരുന്നു കുൽദീപ് പുറത്തെടുത്തത്. സീനിയർ താരം അശ്വിനെ ഒഴിവാക്കി കുൽദീപ് ടീമിലിടം പിടിയ്ക്കാനും കാരണം ഈ പ്രകടനങ്ങളായിരുന്നു. ലോകകപ്പിന് മുന്നോടിയായി ഫോം വീണ്ടെടുക്കേണ്ടത് കുൽദീപ് യാദവിനെ സംബന്ധിച്ചടുത്തോളവും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടുത്തോളവും ഏറെ നിർണായകമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ