Latest News

‘സത്യം പറയട്ടെ, ബുംറയ്‌ക്കെതിരെ ബാറ്റ് ചെയ്യാന്‍ എനിക്ക് കഴിയില്ല’: വിരാട് കോഹ്ലി

പിച്ച് കാണുമ്പോള്‍ അത് ഹാര്‍ഡ് ആണല്ലോ എന്നല്ല വിക്കറ്റിനെ കുറിച്ചായിരിക്കും അവന്‍ ചിന്തിക്കുക

india vs australia, ind vs aus, ind vs aus 3rd Test, india vs australia 3rd test, virat kohli, jasprit bumrah, cricket news, sports news, indian express, വിരാട് കോഹ്ലി, ബുംറ, ഇന്ത്യ, ഓസ്ട്രേലിയ, ഐഇ മലയാളം

മെല്‍ബണ്‍: ഐതിഹാസിക ടെസ്റ്റ് വിജയത്തില്‍ ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് നായകന്‍ വിരാട് കോഹ്ലി. 137 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യയ്ക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര എന്ന സ്വപ്‌നം കൈയ്യെത്തും ദൂരെ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബുംറയെ കോഹ്ലി പ്രശംസിച്ചു.

”അസാമാന്യ എനര്‍ജിയും ഫിറ്റ്‌നസുമാണ് അവന്‍ കാഴ്ച്ചവെക്കുന്നത്. ന്യൂ ബോള്‍ എറിയുമ്പോള്‍ റണ്‍ വിട്ടു കൊടുക്കുന്നില്ല. വിക്കറ്റുകളെടുക്കുന്നു. ഡെത്ത് ഓവറില്‍ റണ്‍ വിട്ടുകൊടുക്കുന്നില്ല. ടെസ്റ്റ് കളിക്കാന്‍ വേണ്ടിയെന്ന പോലെയാണ് പ്രാക്ടീസ് ചെയ്യുന്നത് തന്നെ. അവന്‍ ഒരു സര്‍പ്രൈസ് പാക്കേജ് ആണെന്നും അപകടകാരിയാകുമെന്നും ദക്ഷിണാഫ്രിക്കയില്‍ വച്ചു തന്നെ പറഞ്ഞിരുന്നതാണ്” കോഹ്ലി പറയുന്നു.

”മറ്റെല്ലാവരില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് അവന്റെ മൈന്റ് സെറ്റാണ്. പിച്ച് കാണുമ്പോള്‍ അത് ഹാര്‍ഡ് ആണല്ലോ എന്നല്ല വിക്കറ്റിനെ കുറിച്ചായിരിക്കും അവന്‍ ചിന്തിക്കുക. കരിയറില്‍ ഇത്ര വേഗത്തില്‍ തന്നെ ഇത്രയും പക്വത അവന്‍ ആര്‍ജിച്ചിട്ടുണ്ട്. ഏതൊരു ബാറ്റ്‌സ്മാനും പേടിയാണ് അവനിന്ന്. സത്യം പറഞ്ഞാല്‍, പെര്‍ത്ത് പോലൊരു പിച്ചില്‍ എനിക്ക് അവനെതിരെ കളിക്കാന്‍ കഴിയില്ല” കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയ ബുംറയാണ് ടെസ്റ്റിലെ താരം. ആദ്യ സെഷന്‍ മുഴുവന്‍ മഴ കവര്‍ന്ന മത്സരത്തില്‍ മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. നാലാം ദിനത്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്. 137 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

വാലറ്റത്ത് പിടിച്ചുനിന്ന പാറ്റ് കുമ്മിന്‍സിനെ( 63) ബുമ്രയുടെ പന്തില്‍ പൂജാര പിടിച്ചതോടെ ഓസീസ് അവസാന പ്രതീക്ഷയും കൈവിട്ടു. അഞ്ചാം ദിനം കളി പുനരാരംഭിച്ച ഉടന്‍ തന്നെയാണ് പാറ്റ് കുമ്മിന്‍സിനെ നഷ്ടമായത്. പിന്നാലെ ഏഴ് റണ്‍സെടുത്ത നതാന്‍ ലിയോണിനെ ഇശാന്ത് ശര്‍മ്മ, കീപ്പര്‍ റിഷഭ് പന്തിന്റെ കൈപ്പിടിയിലെത്തിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 2018 i wouldnt want to face jasprit bumrah on a pitch like perth says virat kohli

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com