/indian-express-malayalam/media/media_files/uploads/2017/02/test-pti-m.jpg)
ന്യൂഡൽഹി: വെറുമൊരു മത്സരമല്ല, ടീം ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയുമായുളള ആദ്യ ടെസ്റ്റ്. അതങ്ങിനെ വെറുതെ കളിച്ച് തോറ്റാൽ കയ്യിലിരിക്കുന്ന ഒന്നാം സ്ഥാനം മാത്രമല്ല, മറ്റൊരു വലിയ സമ്മാനം കൂടി നഷ്ടപ്പെടും. പത്ത് ലക്ഷം യു.എസ് ഡോളർ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടെസ്റ്റ് റാങ്കിംഗ് നിലനിർത്തുന്ന ടീമിന് നൽകുന്ന സമ്മാനത്തുകയാണിത്.
കഴിഞ്ഞ 19 ടെസ്റ്റിലും ടീം ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. എന്നുവെച്ച് ഓസ്ട്രേലിയയുമായി തോൽക്കാൻ യാതൊരു നിർവ്വാഹവുമില്ല. കഴിഞ്ഞ ഒക്ടോബറിൽ ന്യൂസിലാന്റിനെ 3-0 ന് തകർത്ത് പരന്പര സ്വവന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയതാണ് ടീം ഇന്ത്യ. ഏപ്രിൽ ഒന്നിന് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ടീമിനാണ് ഐസിസി സമ്മാനത്തുക നൽകാറുള്ളത്. ഇത് മുൻകാലങ്ങളിൽ അഞ്ച് ലക്ഷം യുഎസ് ഡോളറായിരുന്നത് ഇത്തവണ പത്ത് ലക്ഷം യുഎസ് ഡോളറായി മാറ്റിയിട്ടുണ്ട്.
2015 ൽ ശ്രീലങ്കയുമായി നടന്ന മത്സരത്തിന് ശേഷം ഇതുവരെ ഇന്ത്യ കളിച്ച 19 ടെസ്റ്റും തോൽവിയറിയാതെയാണ് മുന്നേറിയത്. ബംഗ്ലാദേശിനോട് ഒടുവിൽ നേടിയ വിജയവും ഇന്ത്യയുടെ സ്ഥാനത്തിന് തിളക്കമേകി. എന്നാൽ ഈ വിജയങ്ങൾ കൊണ്ട് മാത്രം നിലനിർത്തിയ സ്ഥാനം കൊണ്ട് ടീം ഇന്ത്യയ്‌ക്ക് ലഭിക്കേണ്ട സമ്മാനത്തുക ഓസ്ട്രേലിയയോട് തോറ്റാൽ ചിലപ്പോൾ നഷ്ടമാകും.
ഓസ്ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് മാർച്ച് 25 നാണ്. മാർച്ച് 29 ഓടെ ഈ മത്സരം അവസാനിക്കും. മത്സരം അവസാനിച്ചാൽ പിന്നെ രണ്ട് ദിവസം മാത്രമാണ് ഒന്നാം സ്ഥാനക്കാരുടെ പേര് തിരയാൻ സമയമെടുക്കുക. ടീം ഇന്ത്യ ജയിച്ചാൽ ഏപ്രിൽ ഒന്നിനും ഒന്നാം സ്ഥാനക്കാർ ഇന്ത്യ തന്നെയാകും. അങ്ങിനെ വന്നാൽ ഒന്നാം റാങ്കിനുള്ള സമ്മാനത്തുകയും നേടാം. മറിച്ചാണെങ്കിൽ നീണ്ട പത്തൊൻപത് ടെസ്റ്റുകൾ തോൽവിയറിയാതെ മുന്നേറിയെന്ന സന്തോഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.