Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കങ്കാരുക്കളെ വിരട്ടിയോടിയ്ക്കാൻ ഇന്ത്യ; ആദ്യ ടി20 നാളെ

When and Where to Watch Ind vs Aus 1st T20 Online: രണ്ട് കരുത്തരായ ടീമുകൾക്ക് ലോകകപ്പിന് മുന്നോടിയായി അവരുടെ അവസാന ഒരുക്കങ്ങൾക്കുള്ള അവസരമായിരിക്കും പരമ്പര

India vs Australia 1st T20, India vs Aus T20

When and Where to Watch India vs Australia 1st T20 Live Telecast:വിശാഖപട്ടണം: ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യ പുതുവർഷത്തിലാദ്യമായി സ്വന്തം മണ്ണിൽ പോരാടാനിറങ്ങുകയാണ്. കഴിഞ്ഞ നവംബറിൽ ഓസ്ട്രേലിയയിലും പിന്നീട് ന്യൂസിലൻഡിലും പര്യടനത്തിലായിരുന്ന ഇന്ത്യൻ ടീം ഈ മാസമാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലും ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയ തന്നെയാണ്.

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം നാളെ നടക്കും. വിശാഖപട്ടണത്ത് രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. രണ്ട് മത്സരങ്ങളടങ്ങുന്നതാണ് ടി20 പരമ്പര. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുന്നുണ്ട്. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം എന്നതിലുപരി രണ്ട് കരുത്തരായ ടീമുകൾക്ക് ലോകകപ്പിന് മുന്നോടിയായി അവരുടെ അവസാന ഒരുക്കങ്ങൾക്കുള്ള അവസരമായിരിക്കും പരമ്പര.

നായകൻ വിരാട് കോഹ്‌ലിയുടെയും പേസ് ബൗളർ ജസ്പ്രീത് ബുംറയുടെയും തിരിച്ചുവരവിനും ഈ പരമ്പര വേദിയാകും. ന്യൂസിലൻഡിന് എതിരായ മത്സരങ്ങളിൽ ഇരുവർക്കും വിശ്രമം അനുവദിച്ചിരുന്നു. പരിക്കിനെ തുടർന്ന് അവസാനം നിമിഷം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ജഡേജയ്ക്ക് ടീമിലേയ്ക്കുള്ള വഴിയൊരുക്കി.

ശക്തരാണ് ഇരു ടീമുകളും. ഓസ്ട്രേലിയയിൽ നടന്ന ടി20 പരമ്പര സമനിലയിലാണ് അവസാനിച്ചത്. ഓരോ മത്സരങ്ങൾ വീതം ഇന്ത്യയും ഓസ്ട്രേലിയയും വിജയിച്ചപ്പോൾ ഒരു മത്സരം മഴകൊണ്ടുപോയി. ബാറ്റിങ് നിരയും ബോളിങ് നിരയും പോലെ തന്നെ ഗ്യാലറി നിറയുന്ന ആരാധകരും ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്താണ്. ഓസ്ട്രേലിയയ്ക്കെതിരെയും ന്യൂസിലൻഡിനെതിരെയും പുറത്തെടുത്ത മികച്ച പ്രകടനം ധോണി ആവർത്തിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

രാത്രി 7 മണിയ്ക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാം. ഹോട്സ്റ്റാറിലും മത്സരം തത്സമയം വീക്ഷിക്കാവുന്നതാണ്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ക്രുണാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാർത്ഥ് കൗൾ, മായങ്ക് മാർഖണ്ഡെ

ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ധാർത്ഥ് കൗൾ, കെ എൽ രാഹുൽ.

അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വിജയ് ശങ്കർ, കെ എൽ രാഹുൽ, ഋഷഭ് പന്ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 1st t20 preview

Next Story
കൂസലില്ലാതെ കുസാൽ; ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിച്ച് ശ്രീലങ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com