IND vs AUS ODI Online Streaming: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമാകും. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കുമെതിരെ നേടിയ പരമ്പര ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നു ഓസ്ട്രേലിയയെ നേരിടാൻ ഇറങ്ങുന്നത്.
ഉച്ചയ്ക്കു 1.30 നാണ് മത്സരം. 1 മണിക്ക് ടോസ് ഇടും. സ്റ്റാർ സ്‌പോർട്സ് 1, സ്റ്റാർ സ്‌പോർട്സ് 1 എച്ച്ഡി ചാനലുകളിൽ മത്സരം കാണാം. ഹോട്സ്റ്റാറിൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ട്. മത്സരത്തിന്റെ തത്സമയ വിവരങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിലും അറിയാം.
Read Also: ഞാനെന്തുകൊണ്ട് ഡെെവ് ചെയ്‌തില്ല! ധോണിയുടെ കുറ്റബോധം
ഇന്ത്യൻ ടീം
രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, നവദീപ് സെയ്നി, യുസ്‌വേന്ദ്ര ചാഹൽ
ഓസ്ട്രേലിയൻ ടീം
ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, അലക്സ് ക്ലാരി (വിക്കറ്റ് കീപ്പർ), ഡി ആർസി ഷോർട്, ആഷ്ടൺ ടർണർ, ജോഷ് ഹാസ്‌ലിവുഡ്, പാറ്റ് കുമ്മിൻസ്, മിച്ചൽ സ്റ്റാർക്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംബ, ആഷ്ടൺ അഗർ, പീറ്റർ ഹാൻഡ്സ്‌കോംബ്