Latest News

ചരിത്ര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പര ലക്ഷ്യംവെച്ച് ഇന്ത്യ; ആദ്യ പോരാട്ടം നാളെ

ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള എല്ലാ മത്സരങ്ങൾ ടീമിനും താരങ്ങൾക്കും ഒരുപോലെ നിർണായകമാണ്

ടെസ്റ്റ് പരമ്പരയിലെ ചരിത്ര കിരീട നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയിലും കിരീടമുയർത്താൻ ടീം ഇന്ത്യ. നാളെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം. സിഡ്നിയിൽ ഇന്ത്യൻ സമയം രാവിലെ 7.50നാണ് മത്സരം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്.

ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള എല്ലാ മത്സരങ്ങൾ ടീമിനും താരങ്ങൾക്കും ഒരുപോലെ നിർണായകമാണ്. ഫെബ്രുവരിയിൽ ഓസ്ട്രേലിയ ഇന്ത്യയിലും പോരാട്ടത്തിനെത്തും. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അഞ്ച് ഏകദിനവും രണ്ട് ടി20യുമാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുക.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ കുരുങ്ങി സസ്‍പെൻഷനിലായ ഹാർദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും പരമ്പര നഷ്ടമാകും. ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇരുവരെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്‍പെൻഡ് ചെയ്യുകയായിരുന്നു. നിലവിൽ ഓസ്ട്രേലിയയിലുള്ള ഹാർദിക്കിനോടും രാഹുലിനോടും നാട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ നീണ്ട ഇടവേളയ്ക്ക് ശേഷം പീറ്റർ സിഡിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് (നായകന്‍), അലക്‌സ് കാരി, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ഗ്ലെന്‍ മാക്‌സവെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ജേ റിച്ചാര്‍ഡ്‌സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 1st odi preview sydney

Next Story
സ്ത്രീ വിരുദ്ധ പരാമർശം: പാണ്ഡ്യക്കും രാഹുലിനും സസ്‍പെൻഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com