നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട്; ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു

അർദ്ധസെഞ്ചുറി തികച്ച രോഹിത് ശർമ്മയുടെയും എംഎസ് ധോണിയുടെയും ഇന്നിങ്സാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയത്

ind vs aus, ind vs aus live score, live cricket online, live cricket, cricket, live cricket score, india vs australia, india vs australia odi live score, india vs australia, india vs australia live score, cricket score, ind vs aus 1st odi live score, live cricket match, sony ten 3, sony six, sony six live, sony liv, sony liv live cricket, live cricket streaming, ind vs aus odi live score, india vs australia live score, india vs australia odi, india vs australia odi live score, india vs australia live streaming, live cricket streaming, india vs australia cricket streaming, cricket score, live cricket score, ind vs aus live streaming, live cricket match watch online, india vs australia live streaming

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ തുടക്കത്തിൽ നേരിട്ട തകർച്ചയ്ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരുന്നു. അർദ്ധസെഞ്ചുറി തികച്ച രോഹിത് ശർമ്മയുടെയും എംഎസ് ധോണിയുടെയും ഇന്നിങ്സാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 140 റൺസിന്റെ കൂട്ടുകെട്ട് തീർക്കുകയായിരുന്നു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിട്ടുണ്ട്. 85 റൺസ് നേടിയ രോഹിതും പത്ത് റൺസുമായി ദിനേശ് കാർത്തിക്കുമാണ് ക്രീസിൽ. ജയിക്കാൻ ഇന്ത്യക്ക് 78 പന്തിൽ നിന്നും 128 റൺസ് കൂടി വേണം.

അർദ്ധസെഞ്ചുറി തികച്ചതിന് പിന്നാലെ ധോണി കളം വിട്ടെങ്കിലും രോഹിത് ക്രീസിൽ തുടരുകയാണ്. 96 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ധോണിയെ ബെഹ്റൻഡോർഫ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 288 റൺസെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നാല് റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.

സ്കോർബോർഡിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെ ശിഖർ ധവാൻ മടങ്ങി. മൂന്ന് റൺസുമായി നായകൻ കോഹ്‍ലിയും റൺസൊന്നുമെടുക്കാതെ അമ്പാട്ടി റയ്ഡുവും പോയതോടെ ഇന്ത്യ വൻതകർച്ചയിലേക്ക് കൂപ്പ്കുത്തുകയായിരുന്നു. എന്നാൽ സൂക്ഷിച്ച് ബാറ്റ് വീശിയ രോഹിതും ധോണിയും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു.

മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി മാറി. സിഡ്നിയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്ട്രേലിയക്കെതിരെ ആദ്യ റൺസ് നേടിയപ്പോൾ തന്നെ ധോണി പതിനായിരം പിന്നിട്ടു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 1st odi ind vs aus live score streaming fourth wicket dhoni rohit

Next Story
ഏകദിനത്തിൽ ഇന്ത്യൻ കുപ്പായത്തിൽ പതിനായിരം റൺസ് നേട്ടവുമായി ധോണി
The moderation of comments is automated and not cleared manually by malayalam.indianexpress.com