പൊരുതി വീണ് രോഹിതും ധോണിയും; വിജയത്തോടെ തുടങ്ങി കങ്കാരുക്കൾ

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. 34 റൺസിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 288 റൺസെന്ന സാമന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്കും അർദ്ധസെഞ്ചുറി നേടിയ എംഎസ് ധോണിക്കും മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളു. രോഹിത് 129 പന്തുകളിൽ നിന്ന് 133 റൺസ് നേടി. 10 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. […]

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. 34 റൺസിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 288 റൺസെന്ന സാമന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്കും അർദ്ധസെഞ്ചുറി നേടിയ എംഎസ് ധോണിക്കും മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളു.

രോഹിത് 129 പന്തുകളിൽ നിന്ന് 133 റൺസ് നേടി. 10 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. ധോണി 96 പന്തുകളിൽ നിന്ന് 51 റൺസ് നേടി. നാല് റൺസിന് മൂന്ന് മുൻനിര താരങ്ങളെ നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 140 റൺസിന്റെ കൂട്ടുകെട്ടാണ്. ഓസ്ട്രേലിയയ്ക്ക് വേണ്ടി റിച്ചാർഡ്സൻ നാല് വിക്കറ്റുകൾ നേടി.

കരിയറിലെ തന്റെ 22-ാം സെഞ്ചുറിയാണ് രോഹിത് ഇന്ന് സിഡ്നിയിൽ കുറിച്ചത്. ഇതിൽ ഏഴ് സെഞ്ചുറികളും കങ്കാരുക്കൾക്കെതിരെ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആകെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലിയുടെയും ശ്രീലങ്കൻ താരം ദിൽഷന്റെയും ഒപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ. ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തും.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർബോർഡ് രണ്ടക്കം കടക്കുന്നതിന് മുമ്പ് ഓപ്പണർ ആരോൺ ഫിഞ്ചിനെ നഷ്ടപ്പെട്ട കങ്കാരുക്കൾ എന്നാൽ അധികം വൈകാതെ മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്ന് ഓസ്ട്രേലിയൻ താരങ്ങളാണ് അർദ്ധസെഞ്ചുറി തികച്ചത്. ഉസ്മാൻ ഖ്വാജ 59 റൺസ് നേടിയപ്പോൾ, ഷോൺ മാർഷ് 54ഉം, പീറ്റർ ഹാൻഡ്സ്കോംമ്പ് 73 റൺസും നേടി പുറത്തായി.മാർക്കസ് സ്റ്റോയിനിസ് പുറത്താകാതെ 47 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. രോഹിത് ശർമ്മ സ്കോർബോർഡിൽ ഒരു റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ ശിഖർ ധവാൻ പുറത്ത്. മൂന്ന് റൺസുമായി നായകൻ വിരാട് കോഹ്‍ലിയുടെ മടക്കമായിരുന്നു അടുത്തത്. ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുമ്പ് അമ്പാട്ടി റയിഡുവും പുറത്തായതോടെ ഇന്ത്യ നാല് റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ. പിന്നീട് ക്രീസിലെത്തിയ രോഹിതും ധോണിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി മാറി. സിഡ്നിയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്ട്രേലിയക്കെതിരെ ആദ്യ റൺസ് നേടിയപ്പോൾ തന്നെ ധോണി പതിനായിരം പിന്നിട്ടു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 1st odi ind vs aus live score streaming australia won

Next Story
സെഞ്ചുറി തികച്ച് രോഹിത്; വിജയപ്രതീക്ഷ കൈവിടാതെ ഇന്ത്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com