ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തിന് ശേഷം ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 15 ഓവറുകള്‍ക്കിടയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടെങ്കിലും ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും പിടിച്ചു നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സിലധികം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും 92 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് രവീന്ദ്ര ജഡേജ തകര്‍ത്തു. ഖ്വാജയാണ് പുറത്തായത്. ആരോൺ ഫിഞ്ച് 6 റണ്‍സും അലക്സ് കാരി 24 റണ്‍സും എടുത്ത് പുറത്തായി. നിലവില്‍ 140 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ്.

ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. ഭുവനേശ്വർ ഇതോടെ ഏകദിനത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിച്ചു. പിന്നീട് വന്ന ഉസ്മാൻ ഖ്വാജക്കൊപ്പം ചേർന്ന് അലക്സ് ആസ്ട്രേലിയൻ സ്കോർ ഉയർത്തുന്നതിനിടെ കുൽദീപ് യാദവിന്റെ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ്മക്ക് ക്യാച് നൽകി മടങ്ങി.

ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഓസിസ് താരങ്ങൾ എമ്പതുകളിലെ ഓസ്ട്രേലിയയുടെ മുഖമുദ്ര തന്നെയായിരുന്ന ജഴ്സിയാണ് അണിഞ്ഞിരിക്കുന്നത്. 1986ല്‍ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയിലാണ് ടീം കളിക്കുന്നത്. കടും മഞ്ഞ നിറത്തിൽ ഓസ്ട്രേലിയൻ പച്ച സ്ട്രിപ്പുകളോടുകൂടിയ ജഴ്സി കങ്കാരുക്കളുടെ പ്രതാപകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. നിലവിലെ ജഴ്സിയുമായി ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട് ഈ ജഴ്സിക്ക്. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച മത്സര ഫലങ്ങളല്ല ലഭിക്കുന്നത് എന്നത്കൊണ്ട് തന്നെ വിന്രേജ് ജഴ്സി കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook