India vs Afghanistan One Off Test: ബെംഗളൂരു: അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്റേയും മുരളി വിജയ്യുടെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ധവാനും മുരളി വിജയ്യും സെഞ്ചുറി നേടി പുറത്തായി. ടെസ്റ്റ് കരിയറിലെ 12-ാമത് സെഞ്ചുറിയാണ് വിജയ് അഫ്ഗാനെതിരെ നേടിയത്.
ധവാന് 107 റണ്‍സെടുത്തും വിജയ് 105 റൺസെടുത്തും പുറത്തായി. കെ.എൽ.രാഹുൽ 54, പുജാരെ 35 റൺസുമെടുത്തു. 10 റൺസെടുത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ റാഷിദ് ഖാൻ വീഴ്ത്തി. നാലു റൺസെടുത്ത ദിനേഷ് കാർത്തിക് റൺഔട്ടിലൂടെ പുറത്തായി. അഫ്ഗാനായി യാമിൻ അഹമ്മദ് സായ് രണ്ടു വിക്കറ്റും വഫാദർ, മുജീബ് റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി പ്രകടനാണ് ഇന്ത്യയ്ക്ക് നേരത്തെ തന്നെ മേല്‍ക്കൈ നേടി കൊടുത്തത്. ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച റാഷിദ് ഖാനേയും സംഘത്തേയും ധവാന് അനായാസമായി നേരിടുകയായിരുന്നു. നേരത്തെ പരുക്ക് മൂലം പ്രാക്ടീസില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് ധവാന്റെ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
ടോസ് നേടിയ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയ്ക്ക് വിശ്രമമായതിനാല്‍ രഹാനെയാണ് ടീമിനെ നയിക്കുന്നത്. റെക്കോര്‍ഡോടെയാണ് ധവാന്റെ സെഞ്ചുറി എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പു തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധവാന്. ധവാന് 87 പന്തിലാണ് സെഞ്ചുറി തികച്ചത്. 18 ഫോറും മൂന്ന് സിക്സും സഹിതമാണ് ധവാന്റെ സെഞ്ചുറി.
He also becomes the first Indian to score a century before Lunch on Day 1 of Test cricket.#INDvAFG pic.twitter.com/6stA1rdafS
— BCCI (@BCCI) June 14, 2018
കഴിഞ്ഞ വര്‍ഷം ഐസിസി ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാന് തങ്ങളുടെ കന്നി ടെസ്റ്റ് മൽസരത്തിനാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയും കരുണ്‍ നായരും കുല്‍ദീപ് യാദവും മൽസരത്തില്‍ കളിക്കുന്നില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook