ഓവൽ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ അതി നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. വൈകീട്ട് മൂന്നിന് ഓവലിലാണ് മല്‍സരം. അവസാന നാലിലെത്താന്‍ വിരാട് കോഹ്‌ലിയും കൂട്ടരും ജിവന്‍മരണപോരാട്ടത്തിനാണ് ഓവലിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു.

ഫ​ല​ത്തി​ൽ ഇ​ന്നു ക്വാ​ർ​ട്ട​ർ ഫൈ​ന​ലാ​ണ്. ഇ​ന്നു ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സം സെ​മി​യി​ലെ​ത്താം. മ​ഴ​മൂ​ലം ക​ളി മു​ട​ങ്ങി​യാ​ൽ റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ സെ​മി​യി​ലെ​ത്താ​നാ​കൂ. നി​ല​വി​ൽ റ​ണ്‍ റേ​റ്റി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് മു​ന്നി​ൽ. ആ​ദ്യ ര​ണ്ടു ക​ളി​യി​ലും ടീ​മി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ബാ​റ്റിം​ഗ് നി​ര​യി​ൽ ഇ​ന്ത്യ ഇ​ന്നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യേ​ക്കി​ല്ല. എ​ന്നാ​ൽ, ബൗ​ളിം​ഗി​ൽ ഉ​മേ​ഷ് യാ​ദ​വി​നു പ​ക​രം ആ​ർ. അ​ശ്വി​ന് അ​വ​സ​രം ന​ൽ​കി​യേ​ക്കാം. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​യു​ടെ ബൗ​ളിം​ഗ് നി​ര അ​പ്പാ​ടെ ത​ക​ർ​ന്നി​രു​ന്നു.

ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാകിസ്താനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്. ഹാഷിം അംലയും ഡ്യൂപ്ലസിസും ഡിവില്ലിയേഴ്സിനേയും നിലയുറപ്പിക്കും മുന്‍പെ പുറത്താക്കേണ്ടത് ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് തലവേദനയാണ്. ബൗളിങ്ങില്‍ ഇംറാന്‍ താഹിറും റബാഡയും മികച്ച കളിപുറത്തെടുത്താല്‍ സെമി പ്രവേശം ഇന്ത്യക്ക് ദുഷ്ക്കരമാകും. അതേസമയം മഴ മല്‍സരത്തിന് വില്ലനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും ക​ളി​ച്ച അ​തേ പി​ച്ച് ത​ന്നെ​യാ​ണ് ഇ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​തു​വ​രെ ഇ​വി​ടെ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ളി​ക്കാ​നാ​യി. റ​ണ്‍ പി​ന്തു​ട​രു​ന്ന ടീ​മി​ന് ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്നു മ​ഴ​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ട്വ​ന്‍റി-20 അ​ട​ക്ക​മു​ള്ള ഐ​സി​സി മ​ത്സ​ര​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്കു വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ക​ളി​ച്ച 12 മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു വി​ജ​യം. അ​വ​സാ​നം ക​ളി​ച്ച നാ​ലി​ലും ഇ​ന്ത്യ ജ​യി​ച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ