ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി സുരക്ഷിതമെന്ന് തെളിയിച്ച് യുവ നിര. ചേട്ടന്മാർ മെെതാനത്ത് പുതു ചരിത്രം കുറിച്ച് മുന്നേറുന്നിടത്ത് അനയന്മാരും കരുത്ത് തെളിയിക്കുകയാണ്. കരുത്തരായ വെനസ്വേലയെ ഗോൾ രഹിത സമനിലയിൽ തളച്ച്​ ഇന്ത്യയുടെ​ അണ്ടർ 20 ഫുട്​ബാൾ ടീം.

സ്‌പെയിനിൽ നടക്കുന്ന കോട്ടിഫ് കപ്പിലാണ്​ ഇന്ത്യൻ നിര വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചത്​. ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായത്. 2017ൽ നടന്ന അണ്ടർ 20 ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീമാണ് വെനസ്വേല.

ടൂർണമെ​ൻറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യ ജീവന്മരണ പോരാട്ടമായിരുന്നു വെനസ്വേലയ്‌ക്കെതിരെ കാഴ്ച്ച വെച്ചത്. ആദ്യ കളികളിലെ പിഴവുകൾ തിരുത്തി മികച്ച മുന്നേറ്റങ്ങളും പ്രത്യാക്രമണങ്ങളും നടത്താനും ഇന്ത്യക്കായി. ഞായറാഴ്ച്ച അർജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook