തിരുവനന്തപുരം: യങ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. അണ്ടര്‍ 19 ടീമുകളുടെ പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ദ്രാവിഡിന്റെ കുട്ടികളുടെ വിജയം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 167 റണ്‍സിന് പുറത്തായതോടെ 34 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ അനായാസം വിജയം കാണുകയായിരുന്നു. ഇന്ത്യക്കായി വരുണ്‍ നായനാര്‍ 19 റണ്‍സും ദിവ്യാന്‍ഷ് 18 റണ്‍സും നേടി. മറുവശത്ത് വത്സല്‍ ഗോവിന്ദിനെ സാക്ഷി നിര്‍ത്തിയാണ് വരുണ്‍ വിജയ റണ്‍ നേടിയത്.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ദിവ്യാന്‍ഷ് സക്‌സേനയാണ് കളിയിലെ കേമന്‍. ഒന്നാം ഇന്നിങ്‌സില്‍ മലയാളി ഓപ്പണര്‍ വരുണ്‍ നായനാര്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായെങ്കിലും സക്സേന ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. സക്സേന 224 പന്തുകളില്‍ നിന്നും 122 റണ്‍സ് നേടി. 12 ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ദിവ്യാന്‍ഷിന്റെ ഇന്നിങ്സ്. 78 പന്തില്‍ നിന്നും 57 റണ്‍സാണ് അഹൂജ നേടിയത്. വാലറ്റത്ത് 41 റണ്‍സുമായി ഹാങര്‍ഗെകര്‍ ചെറുത്തു നിന്നു. 330 റണ്‍സിനാണ് ഇന്ത്യ പുറത്തായത്.
india under 19, south africa under 19, saxena, india, cricket, ie malayalam, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഐഇ മലയാളം
ദക്ഷിണാഫ്രിക്കയ്ക്കായി ലിഫ റ്റാന്‍സിയും മാര്‍ക്കോ ജെന്‍സെനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആറ് വിക്കറ്റുമായി ബ്രൈസ് പാര്‍സണ്‍സ് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 197 റണ്‍സിന് പുറത്താക്കിയിരുന്നു. ഹൃത്വിക് ഷോക്കീനിന്റെ നാല് വിക്കറ്റ് പ്രകടനമാണ്. ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടി കൊടുത്തത്. ഇന്ന് 34 റണ്‍സുമായി കളിയാരംഭിച്ച ദക്ഷിണാഫ്രിക്കയെ മഖഖയുടെ അര്‍ധ സെഞ്ചുറിയാണ് രക്ഷിച്ചത്. മഖഖ 74 റണ്‍സെടുത്തു. ഇന്ത്യക്കായി മാനവ് സൂതറും ഹൃത്വിക് ഷോക്കിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ