പ്രഥമ ടി20 ലോകകപ്പ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിൽ എത്തിച്ചപ്പോൾ തുടങ്ങിയതാണ് ഇന്ത്യയുടെ കുട്ടിക്രക്കറ്റ് ആവേശം. ടി20യിൽ പിന്നീട് ലോകകിരീടങ്ങൾ ഉയർത്താൻ സാധിച്ചിട്ടില്ലെങ്കിലും, കുട്ടിക്രിക്കറ്റിലെ ശക്തരാണ് ഇന്ത്യ ഇന്നും. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ടി20യിൽ ഇന്ത്യയുടെ അപ്രമാദിത്വമാണ്.

അവസാനം കളിച്ച പത്ത് പരമ്പരകളിൽ ഒന്നിൽ പോലും ഇന്ത്യക്ക് തോൽവി അറിയേണ്ടി വന്നട്ടില്ല. എട്ട് പരമ്പരകൾ ഇന്ത്യ ജയിച്ചപ്പോൾ രണ്ട് പരമ്പരകൾ സമനിലയിൽ അവസാനിച്ചു. അതായത് കഴിഞ്ഞ പത്ത് പരമ്പരകളിലായി ഇന്ത്യ കളിച്ചത് 29 മത്സരങ്ങൾ, 22 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം, അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു.

ഇന്ത്യ സമനില വഴങ്ങിയത് രണ്ടും ഓസ്ട്രേലിയയോടാണ്. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും രണ്ട് പരമ്പരകളിലായി ജയിച്ചപ്പോൾ. രണ്ട് മത്സരങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ഒന്ന് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനവും, തിരിച്ചും. ഒരു ബൈലാറ്ററൽ ടൂർണമെന്റിന്റെ മൂന്നാമത്തെ മത്സരത്തിൽ ഒരിക്കൽ പോലും പരാജയപ്പെട്ടട്ടില്ല എന്ന പതിവും ഇന്ത്യ തെറ്റിച്ചില്ല.

ഇന്ത്യ-ഓസീസ് ടി20 പരമ്പരിയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്‍പ്പെടുത്തിയത്. ബോളിങ്ങിൽ ക്രുണാൽ പാണ്ഡ്യയും ബാറ്റിങ്ങിൽ നായകൻ വിരാട് കോഹ്‍ലിയും ധവാനും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ അവസാന ഓവറിലാണ് വിജയം ആഘോഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook