Latest News

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പച്ചക്കൊടി; ടി20 പിന്നീട്

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്

India tour of South Africa, Cricket South Africa, South Africa vs India, CSA, Omicron variant, Covid-19, BCCI, Jasy Shah, BCCI secretary Jay Shah

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ചെറിയ മാറ്റങ്ങളോടെ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് (സിഎസ്എ) അറിയിച്ചു. ടി20 മത്സരങ്ങൾ പിന്നീട് നടത്തും.

ഡിസംബർ 17ന് ജോഹന്നാസ്ബർഗിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നാല് ടി20 മത്സരങ്ങൾ പുനക്രമീകരിക്കും.

“പര്യടനം ഇപ്പോൾ സ്ഥിരീകരിച്ചു, ഫലപ്രദമായ ലോജിസ്റ്റിക് പ്ലാനിംഗിന് വേണ്ടി ഇന്ത്യ ടീം എത്തുന്നത് ഒരാഴ്ചത്തേക്ക് നീട്ടും,” സിഎസ്എയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ബയോ ബബിൾ പാലിച്ച്, കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് പര്യടനം നടക്കുകയെന്നും സിഎസ്‌എ അറിയിച്ചു.

Also Read: ട്ടേലിന് പത്തരമാറ്റ്

ബയോ ബബിളിന് അനുസൃതമായി മത്സരവേദികൾ തിരഞ്ഞെടുക്കുമെന്നും അടുത്ത 48 മണിക്കൂറിൽ അത് പ്രഖ്യാപിക്കുമെന്നും സി‌എസ്‌എ പറഞ്ഞു.

ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷായും, പരമ്പരയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിച്ചിരുന്നു. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കുമെന്നും നാല് ടി20 മത്സരങ്ങൾ പിന്നീട് കളിക്കുമെന്നും സിഎസ്എ സ്ഥിരീകരിച്ചതായി ജയ് ഷാ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India tour of south africa gets green signal t20is to be played later

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express