scorecardresearch

അടുത്ത ജൂലൈയില്‍ വീണ്ടും ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീം; മൂന്നു വീതം ടി20, ഏകദിന മത്സരങ്ങള്‍

മൂന്നു വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഇന്ത്യൻ ടീം കളിക്കുക. ജൂലൈ ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ ടി20 മത്സരം

India cricket news, ie malayalam
ഫയൽ ചിത്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നു വീതം മത്സരങ്ങളടങ്ങുന്ന ടി20, ഏകദിന പമ്പരകള്‍ കളിക്കും. ഇവ ഉള്‍പ്പെടെ 2022ലെ രാജ്യാന്തര ഹോം മത്സരങ്ങളുടെ ഫിക്‌സ്ചറുകള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രസിദ്ധീകരിച്ചു.

നിലില്‍ ഇംഗ്ലണ്ടിലുളള ഇന്ത്യന്‍ ടീം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കഴിഞ്ഞു. സെപ്റ്റംബര്‍ 10 നാണ് അവസാന മത്സരം.

കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തില്‍ പര്യടനങ്ങളുടെ ദൈര്‍ഘ്യം കാരണം മറ്റു വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ്, പരിമിത ഓവർ പരമ്പരകള്‍ വേര്‍തിരിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ടീം ജൂലൈയില്‍ ഇന്ത്യക്കെതിരെയും തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും ടി-20, ഏകദിന ഹോം മത്സരങ്ങള്‍ കളിക്കും.

ഇസിബി പുറത്തുവിട്ട ഷെഡ്യൂള്‍ അനുസരിച്ച്, ഇന്ത്യ ജൂലൈ ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം കളിക്കുക. ട്രെന്റ് ബ്രിഡ്ജ് (ജൂലൈ മൂന്ന്) ഏജിയാസ് ബൗള്‍ (ജൂലൈ ആറ്) എന്നിവിടങ്ങളിലാണ് അടുത്ത രണ്ടു മത്സരങ്ങള്‍.

എഡ്ജ്ബാസ്റ്റണ്‍ (ജൂലൈ ഒന്‍പത്), ഓവല്‍ (ജൂലൈ 12), ലോര്‍ഡ്‌സ് (ജൂലൈ 14) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍.

ലോക ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ഇംഗ്ലണ്ട് ടീം 2022 ഹോം സമ്മര്‍ ആരംഭിക്കുക. ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ജൂണ്‍ രണ്ടിനു ലോര്‍ഡ്സിലാണ് കിവികള്‍ക്കെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുക. ട്രെന്റ് ബ്രിഡ്ജ് (ജൂണ്‍ 10-14) എമറാള്‍ഡ് ഹെഡിങ്‌ലെ (ജൂണ്‍ 23-27) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India to play three match t20i and odi series in england next july

Best of Express