മുംബൈ: ട്വന്റി-20യിലും ത്രിരാഷ്ട്ര പരമ്പര വരുന്നു. അടുത്ത വർഷം ശ്രീലങ്കയിൽവച്ചാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ത്രിരാഷ്ട്ര പരമ്പരയിൽ മത്സരിക്കുന്നത്.

ശ്രീലങ്കയുടെ എഴുപതാം സ്വാതന്ത്ര ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ത്രിരാഷ്ട്ര ട്വന്രി-20 പരമ്പര സംഘടിപ്പിക്കുന്നത്. കൊളംബോയിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് ത്രിരാഷ്ട്ര പരമ്പരയുടെ സംഘാടകർ. ശ്രീലങ്കയുടെ സ്വാതന്ത്രദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ബിസിസിഐ വക്താവ് രാഹുൽ ജോഹ്രി പ്രതികരിച്ചു. 2018 മാർച്ചിലായിരിക്കും ത്രിരാഷ്ട്ര പരമ്പര നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ