ദുബായ്: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. 2023 നടക്കുന്ന ലോകകപ്പിന് ഇന്ത്യയായിരിക്കും ആതിഥേയത്വം അരുളുന്നത്. 2021 ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലായിരിക്കും നടക്കുക.

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സ്വതന്ത്രമായി ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2011ൽ ഇന്ത്യയേക്കൂടാതെ ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പ് നടത്തിയത്. അന്ന് ഇന്ത്യ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയായിരുന്നു എതിരാളി. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമായിരുന്നു അന്ന് ഇന്ത്യയ്ക്കായി ലോക കിരീടം സമ്മാനിച്ചത്.

2011ന് പുറമെ 1996, 1987 എന്നീ വര്‍ഷങ്ങിലും ലോകകപ്പ് നടന്നത് ഇന്ത്യയിലായിരുന്നു. നിലവില്‍ 2019ലാണ് അടുത്ത ലോകകപ്പ് നടക്കുക. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ