scorecardresearch

സുനില്‍ ഛേത്രിയില്ല, വെല്ലുവിളിയായി സ്ട്രൈക്കറുടെ അഭാവം; ഇന്ത്യ ഇന്ന് ഒമാനെതിരെ ഇറങ്ങും

മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമാണ് ഏക ആശ്രയം

മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമാണ് ഏക ആശ്രയം

author-image
Sports Desk
New Update
Football News, Indian football team, ഇന്ത്യന്‍ ഫുട്ബോള്‍ ടീം, India vs Oman, ഇന്ത്യ -ഒമാന്‍, Indian football news, ഇന്ത്യന്‍ ഫുട്ബോള്‍ വാര്‍ത്തകള്‍, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

കോവിഡ് കാരണമുണ്ടായ ഇടവേളയും അഞ്ച് മാസത്തെ ഐഎസ്എല്‍ ബയോ ബബിള്‍ കാലവും ഉള്‍പ്പടെ 16 മാസത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം കളത്തിലിറങ്ങുകയാണ്. യുഎഇയും ഒമാനുമായുള്ള സൗഹൃദ മത്സരങ്ങള്‍ക്കാണ് വേദിയൊരുങ്ങിയിരിക്കുന്നത്. ഒമാനുമായുള്ള കളി ഇന്ന് രാത്രി 7.15ന് ദുബായില്‍ വച്ചാണ്. ഏഷ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇന്ത്യയും ഒമാനും അവസാനമായി ഏറ്റുട്ടിയത്. ഒരു ടാക്കിളിനോ, ഗോളിനോ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചേനെ എന്നാണ് ദേശീയ പരിശീലകന്‍ സ്റ്റിമാക് ഇന്നും കരുതുന്നത്.

Advertisment

"ഒമാനുമായുള്ള കഴിഞ്ഞ മത്സരങ്ങള്‍ കാണുമ്പോള്‍ ഞാന്‍ കരയാറുണ്ട്. അവസാനത്തെ 1-0ന്റെ തോല്‍വി ഞങ്ങള്‍ ഒന്നാം സ്ഥാനത്തിനോ രണ്ടാം സ്ഥാനത്തേക്കോ ആയി മത്സരിക്കുന്നതിന് വഴിത്തിരിവായിരുന്നു. എന്നാല്‍ ചില തീരുമാനങ്ങള്‍ തിരിച്ചടിയാവുകയും പല കളിക്കാര്‍ക്കും 90 മിനിറ്റും കളത്തില്‍ തുടരാനായില്ല," സ്റ്റിമാക് പറഞ്ഞു. ഏഷ്യയിലെ കരുത്തന്‍ ടീമായി ഉയര്‍ന്ന് വരേണ്ട സമയത്തുണ്ടാകുന്ന മോശം പ്രകടനങ്ങള്‍ എത്രത്തോളം ജോലികൂടി ഇനിയും എടുക്കേണ്ടതുണ്ട് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

"ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമൊക്കെ എതിരെ കളിക്കുമ്പോള്‍ അതിക സമ്മര്‍ദ്ദമാണ്. കാരണം നമ്മള്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. അവസരങ്ങള്‍ ഒരുക്കാനായിരുന്നെങ്കിലും ഗോളാക്കി മാറ്റാനാകാതെ പോയത് തിരിച്ചടിയായി. നന്നായി കളിക്കുക മാത്രമാണ് ലക്ഷ്യം, അതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നത്," സ്റ്റിമാക് വ്യക്തമാക്കി.

Read More: 2022 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്: ഫ്രാന്‍സിനെ തളച്ച് ഉക്രൈന്‍, പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം

Advertisment

വെല്ലുവിളിയായി ഛേത്രിയുടെ അഭാവം

ഒമാനെതിരെയിറങ്ങുന്ന ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളി നായകന്‍ സുനില്‍ ഛേത്രിയുടെ അഭാവമാണ്. ഛേത്രിക്ക് പകരക്കാരനായി മുന്നേറ്റനിരയില്‍ സ്ട്രൈക്കര്‍ റോളിലെത്താന്‍ ഒരു താരം ഇന്ന് ടീമിലില്ല. മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമാണ് ഏക ആശ്രയം. ഹൈദരാബാദ് എഫ്സിയുടെ ലിസ്റ്റന്‍ കൊളാകോയും ഹിതേഷ് സിങ്ങുമൊക്കെ പരിചയസമ്പന്നരാണെങ്കിലും ഇതുവരെ സ്ട്രൈക്കറായി ഇറങ്ങിയിട്ടില്ല.

ഈ വെല്ലുവിളിയെപ്പറ്റി ചോദിച്ചപ്പോള്‍ ഐഎസ്എല്‍ ടീമുകള്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതില്‍ ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു സ്റ്റിമാക്കിന്റെ മറുപടി. "കഴിഞ്ഞ സീസണ്‍ പരിശോധിച്ചാല്‍ സുനില്‍ ഛേത്രിക്ക് മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഛേത്രിയെ കൂടാതെ എഫ്സി ഗോവയുടെ ഇഷാന്‍ പണ്ഡിത അവസാന നിമിഷങ്ങളിലെത്തി മികച്ച ഗോളുകള്‍ നേടിയിട്ടുണ്ട്. ഐഎസ്എല്‍ ടീമുകള്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍മാരില്‍ കൂടുതല്‍ വിശ്വാസിത അര്‍പ്പിക്കണം," സ്റ്റിമാക് പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച ഒരു ടീമാണ് ഹൈദരാബാദ് എഫ്സി. നേരിയ വ്യത്യാസത്തിലാണ് അവര്‍ക്ക് പ്ലെ ഓഫ് നഷ്ടമായത്. മറ്റ് ടീമുകളേക്കാള്‍ കുറവ് വിദേശ താരങ്ങളെ ഇറക്കി കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ കളത്തിലിറക്കിയായിരുന്നു ഹൈദരാബാദ് മുന്നേറിയിരുന്നത്. ഹൈദരാബാദിന്റെ ആറ് യുവതാരങ്ങളെ ദേശീയ ടീമിലേക്ക് സ്റ്റിമാക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Sunil Chhetri Indian Footbll Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: