പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 നും ജയിക്കുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പരകളെന്ന നേട്ടമാണ്. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പരകള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ.
പിന്നിലാക്കിയത് 10 പരമ്പരകള്‍ നേടിയ ഓസ്‌ട്രേലിയയെയാണ്. 2000 ലും 2008 ലും 10 പരമ്പരകള്‍ തുടര്‍ച്ചയായ ജയിച്ച ടീമാണ് ഓസ്‌ട്രേലിയ. 2013 ല്‍ ഓസ്‌ട്രേലിയയെ 4-0 ന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ പരമ്പരകളുടെ ജയപരമ്പര തുടരുന്നത്.
Read More: ദക്ഷിണാഫ്രിക്കയുടെ ‘വാല് മുറിച്ച്’ കോഹ്‌ലിപ്പട; ഇന്ത്യന്‍ വിജയം ഇന്നിങ്‌സിനും 137 റണ്‍സിനും
ഇന്ത്യയില്‍ കളിച്ച 32 ല്‍ 25 ടെസ്റ്റുകളും ഇന്ത്യ ജയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. 2017 ല്‍ പൂനെയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അത്. മറ്റൊരു നേട്ടം കൂടി ഇന്ത്യ ഇന്ന് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റണ്‍സായിരുന്നു ഇന്ത്യയുടെ ലീഡ്.
Also Read: ‘സാഹ’സികന്‍; വിക്കറ്റിനു പിന്നില്‍ വീണ്ടും അമ്പരപ്പിച്ച് സൂപ്പര്‍മാന്‍
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 189 ല്‍ അവസാനിച്ചു. ഇന്നും വാലറ്റത്ത് കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് അധികനേരം നീണ്ടു നിന്നില്ല. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.