ലണ്ടൻ: ഹോക്കി വേൾഡ് ലിഗിന്റെ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. 1 എതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത് വിട്ടത്.

മത്സരം തുടങ്ങി പതിമൂന്നാം മിനുറ്റിൽ തന്നെ ഇന്ത്യ പാക്കിസ്ഥാന്റെ വലകുലുക്കി. മധ്യനിരക്കാരൻ ഹർമ്മൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. മിനുറ്റുകൾക്കകം തൽവീന്ദർ സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ ഒരിക്കൽക്കൂടി പാക്കിസ്ഥാന്റെ വലകുലുക്കി. ആദ്യ പകുതി അവസാനിക്കും മുൻപ് തൽവീന്ദർ ഒരിക്കൽക്കൂടി ഗോൾപട്ടികയിൽ ഇടംപിടിച്ചു.

ഇന്ത്യയുടെ ഗോൾവേട്ടയോടെയായിരുന്നു രണ്ടാം പകുതി ആരംഭിച്ചത്. പെനാൽറ്റി കോർണ്ണർ പാക്ക് വലയിൽ എത്തിച്ച് ഹർമ്മൻപ്രീത് ഇന്ത്യയുടെ നാലാം ഗോളും നേടി. അവസാന ക്വാർട്ടറിൽ ഇന്ത്യക്കായി പ്രദീപ് മോർ ഒരു ഗോളും ആകാശ് ദീപ് രണ്ട് ഗോളും നേടിയതോടെ ഇന്ത്യ പട്ടിക തികച്ചു. ബുട്ടയിലൂടെയാണ് പാക്കിസ്ഥാൻ തങ്ങളുടെ ആശ്വാസ ഗോൾ നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ