ന്യൂസിലൻഡിനെതിരായ ടെസ്റ്റ്, ഏകദിന ടീമിൽനിന്നും രോഹിത് ശർമ പുറത്തായി. ന്യൂസിലൻഡിനെതിരായ അവസാന ടി 20 യിൽ പരുക്കിനെ തുടർന്ന് രോഹിത് പിന്മാറിയിരുന്നു. പരുക്ക് ഭേദമാകാത്തതിനാലാണ് താരത്തിന് ടെസ്റ്റ്, എകദിന മത്സരങ്ങൾ നഷ്ടമായത്.
അതേസമയം, ടെസ്റ്റ് ടീമിലേക്ക് പൃഥ്വി ഷാ മടങ്ങിയെത്തി. ബിസിസിഐ ഇന്നു പ്രഖ്യാപിച്ച 16 അംഗ ടെസ്റ്റ് ടീമിൽ മുതിർന്ന ഫാസ്റ്റ് ബോളർ ഇഷാന്ത് ശർമ, നവദീപ് സെയ്നി എന്നിവരും ഇടം നേടിയിട്ടുണ്ട്. ടെസ്റ്റിൽ രോഹിത്തിനു പകരക്കാരനായി പഞ്ചാബ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തി. ഏകദിന ടീമിൽ രോഹിത് ശർമയ്ക്കു പകരം മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി.
India’s Test squad: Virat (Capt), Mayank, Prithvi Shaw, Shubman, Pujara, Ajinkya Rahane (vc), Hanuma Vihari, Wriddhiman Saha (wk), Rishabh Pant (wk), R. Ashwin, R. Jadeja, Jasprit Bumrah, Umesh Yadav, Mohd. Shami, Navdeep Saini, Ishant Sharma (subject to fitness clearance).
— BCCI (@BCCI) February 4, 2020
ടെസ്റ്റ് ടീം ഇന്ത്യ
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഇഷാന്ത് ശർമ
Read Also: ഇന്ത്യ കണ്ട മികച്ച ക്യാപ്‌റ്റൻ കോഹ്‌ലിയല്ല; ഇഷ്‌ട നായകനെ വെളിപ്പെടുത്തി രോഹിത് ശർമ
രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കളിക്കുക. ഫെബ്രുവരി 21 ന് വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരി 29 ന് ക്രൈസ്റ്റ്ചർച്ചിൽ രണ്ടാം ടെസ്റ്റ് നടക്കും. ടെസ്റ്റ് മത്സരങ്ങൾക്കു മുൻപായി മൂന്നു ദിവസം നീണ്ടുമിൽക്കുന്ന പരിശീലന മത്സരം നടക്കും.