/indian-express-malayalam/media/media_files/2025/11/18/vvs-laxman-and-gautam-gambhir-2025-11-18-20-39-14.jpg)
റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ സ്വന്തം മണ്ണിൽ നാലാമത്തെ തോൽവിയിലേക്ക് വീണതോടെ ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിച്ചേക്കുമെന്ന് മുൻ താരം മുഹമ്മദ് കൈഫ്. സ്വന്തം മണ്ണിൽ തോൽവി അറിയാതെ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യ ടെസ്റ്റിൽ നടത്തിയ മുന്നേറ്റത്തിനാണ് ഗംഭീറിന് കീഴിൽ അവസാനമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗുവാഹത്തി ടെസ്റ്റിലും നിരാശയാണ് ഫലം എങ്കിൽ ഗംഭീറിന്റെ സ്ഥാനം പരുങ്ങലിലാവും.
കഴിഞ്ഞ വർഷം ന്യൂസിലൻഡ് ഇന്ത്യയെ 3-0ന് ആണ് വൈറ്റ് വാഷ് ചെയ്തത്. ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ വീഴ്ത്തിയതോടെ 15 വർഷത്തിനിടയിലെ ഇന്ത്യൻ മണ്ണിലെ ആദ്യ ജയം ദക്ഷിണാഫ്രിക്ക ആഘോഷിച്ചു. തോൽവിക്ക് പുറമെ കൊൽക്കത്തയിൽ ഒരുക്കിയ പിച്ചിനെ ന്യായീകരിച്ച് ഗംഭീർ സംസാരിച്ചത് വലിയ വിമർശനങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
ടെസ്റ്റിൽ ഇന്ത്യ മോശം പ്രകടനം തുടർന്നാൽ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നും പകരം വിവിഎസ് ലക്ഷ്മൺ എത്തിയേക്കുമെന്നും കൈഫ് പറയുന്നു. നിലവിൽ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന്റെ തലവനാണ് ലക്ഷ്മൺ.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
"ഗംഭീറിന് മേലുള്ള സമ്മർദ്ദം കൂടുകയാണ്. അക്കാര്യത്തിൽ ഒരു സംശയവും ഇല്ല. മുൻപ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ അതത്ര വിഷയമായിരുന്നില്ല. നിങ്ങൾ ഓസ്‌ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റേക്കാം. ആ തോൽവി തടയുക പ്രയാസമാണ്. പക്ഷേ ഇന്ത്യയിൽ തോൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കാരണം ഇത് നമ്മുടെ കോട്ടയാണ്," കൈഫ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ കോട്ട തകർത്തിരിക്കുന്നു. ന്യൂസിലൻഡ് വന്ന് നമ്മളെ വൈറ്റ് വാഷ് ചെയ്തു.ഇതെല്ലാം ടെസ്റ്റ് സ്ക്വാഡിന് മേലുള്ള സമ്മർദം കൂട്ടുകയാണ്. അതുകൊണ്ടാണ് ലക്ഷ്മണിന്റെ പേര് മുന്നോട്ട് വരുന്നത് എന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us