/indian-express-malayalam/media/media_files/uploads/2018/09/SAFF-INDIA.jpg)
ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ വിജയകുതിപ്പ് തുടരാൻ ഇന്ത്യ ഇന്ന് മാലിദ്വീപിനെതിരെ മത്സരിക്കും. വൈകിട്ട് ആറരക്ക് ധാക്കയിലാണ് പോരാട്ടം. ശ്രീലങ്കയ്ക്കെതിരെ നേടിയ രണ്ട് ഗോൾ വിശ്വാസത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ തന്ത്രശാലികളായ മാലിദ്വീപിനെ നേരിടാനിറങ്ങുന്നത്.
നേരത്തെ 18 തവണ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളിൽ പതിമൂന്നിലും ഇന്ത്യയ്ക്കായിരുന്നു വിജയം. രണ്ട് മത്സരങ്ങൾ മാലിദ്വീപ് വിജയിച്ചപ്പോൾ മൂന്നെണം സമനിലയിൽ അവസാനിച്ചു. 2015ലെ ടൂർണമെന്റിൽ സെമിയിൽ മാലിദ്വീപിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. 2015ൽ ഇന്ത്യ തന്നെയായിരുന്നു കിരീടം നേടിയതും.
ചരിത്രം ഇന്ത്യയ്ക്ക് അനുകൂലമാണെങ്കിലും മാലിദ്വീപിനെ നിസാരക്കാരായി കാണാൻ സാധിക്കില്ലെന്നാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പക്ഷം. ''നേരത്തത്തെ മാലിദ്വീപ് ടീമിനോടല്ല ഇന്ത്യ കളിക്കാൻ പോകുന്നത്. വ്യത്യസ്തമായ ഇന്ത്യൻ ടീമിനെയാകും മാലിദ്വീപും കാണുക. ചരിത്രത്തിന് നിലവിലെ പ്രകടനവുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല" കോൺസ്റ്റന്റൈൻ പറഞ്ഞു നിർത്തി.
അണ്ടർ 23 ടീമുമായാണ് ഇന്ത്യ സാഫ് കപ്പിനിറങ്ങുന്നത്. ഓസ്ട്രേലിയയിലെ കഠിന പരീശിലനത്തിന് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. സാഫ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. താരങ്ങൾക്ക് കൂടുതൽ രാജ്യാന്തര മത്സരപരിചയം ഉറപ്പാക്കുന്നതിനാണ് ഇത്തവണ ജൂനിയർ ടീമുമായി എത്താൻ കോച്ച് കോൻസ്റ്റന്റൈൻ തീരുമാനിച്ചത്. ഏഴ് തവണ കിരീടമുയർത്തിയ ഇന്ത്യ ഇത്തവണയും കിരീടം ഇന്ത്യയിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us