ധോണിയും ബുംറയുമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി

virat kohli, വിരാട് കോഹ്‌ലി, ms dhoni, എംഎസ് ധോണി, india vs west india, world cup 2019, ie malayalam, ഐഇ മലയാളം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എംഎസ് ധോണിയും പേസര്‍ ജസ്പ്രീത് ബുംറയും ടീമിലില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലുള്ളത്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി.

ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം ഭുവനേശ്വര്‍ കുമാറാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇത്തവണയും ടീമിലിടം നേടാതെ പോയി.

സെപ്തംബര്‍ 15 മുതല്‍ 22 വരെയാണ് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധര്‍മ്മശാലയിലാണ് ആദ്യ മത്സരം. രണ്ടാം ടി20 സെപ്തംബര്‍ 18 ന് മൊഹാലിയിലും മൂന്നാം ടി20 സെപ്തംബര്‍ 22ന് ബെംഗളൂരുവിലും അരങ്ങേറും.


ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India t20i squad for south africa no ms dhoni jasprit bumrah hardik pandya returns

Next Story
ഐഎസ്എല്ലിന് മുന്‍പ് യുഎഇയില്‍ പന്ത് തട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; പ്രീ സീസണ്‍ മത്സരക്രമം തയ്യാര്‍Kerala blasters today, isl today, Kerala blasters vs pune city fc,കേരള ബ്ലാസ്റ്റേഴ്സ്, പൂണെ സിറ്റി,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
The moderation of comments is automated and not cleared manually by malayalam.indianexpress.com