ടി 20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധോണി ഉപദേശകൻ

അശ്വിൻ ടീമിൽ, സഞ്ജു ഇല്ല. ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ റിസർവ് പ്ലേയർമാർ

India Australia T 20 Series, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര, India Australia T 20 Match Score, ഇന്ത്യ ഓസ്‌ട്രേലിയ ടി 20 മത്സരം സ്കോർ, Virat Kohli, വിരാട് കോഹ്‌ലി, Sanju Samson, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം

2021 ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ 15 അംഗ ടീമിനെ ബുധനാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. യെ ടീമിന്റെ ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ലോകകപ്പ് ടീമിലൂടെ ആർ അശ്വിൻ ലിമിറ്റഡ് ഓവർ സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്.

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ടീമിന്റെ മാർഗദർശിയും ബിസിസിഐ നിർദേശിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല.

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് കാപ്റ്റൻ), കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ , ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

സ്റ്റാൻഡ്ബൈ പ്ലേയേഴ്ച് – ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ.

ടി 20 ലോകകപ്പ് യുഎഇ ഒമാൻ എന്നീ രാജ്യങ്ങളിൽ മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ എന്നീ നാല് നഗരങ്ങളിലെ വേദികളിലായി നടക്കും.

ഒക്ടോബർ 17 -ന് യോഗ്യതാ റൗണ്ടുകളോടെ ടൂർണമെന്റ് ആരംഭിക്കും. ഒക്ടോബർ 24 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.

ഒക്ടോബർ 23 മുതൽ, സൂപ്പർ 12 റൗണ്ട് ആരംഭിക്കും. ഇത് നവംബർ 8 ന് അവസാനിക്കും, 2021 ടി 20 ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ട് നവംബർ 10 ന് ആരംഭിക്കും. ടൂർണമെന്റിന്റെ ഫൈനൽ നവംബർ 14 ന് നടക്കും.

ഒക്ടോബർ 24 ന് ദുബായിൽ പാകിസ്താനെതിരാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 12 മത്സരം.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാൻ, ന്യൂസിലാന്റ് എന്നിവരും ഗ്രൂപ്പ് രണ്ടിലുണ്ട്.

സൂപ്പർ 12 സ്റ്റേജിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India t20 world cup squad team

Next Story
അടുത്ത ജൂലൈയില്‍ വീണ്ടും ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീം; മൂന്നു വീതം ടി20, ഏകദിന മത്സരങ്ങള്‍India vs England, India vs England ODI series, India vs England T20 series, ECB, indian cricket team, indian cricket team england tour, India vs England T20I series, India vs England ODI series, indian express malayalam, sports news, cricket news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com