scorecardresearch

സെലക്ടർമാർ മാത്രമല്ല, ടീം മാനേജ്മെന്റും ഗില്ലിനെതിരെ തിരിഞ്ഞിട്ടുണ്ടാവും: ആർ അശ്വിൻ

India t20 World Cup 2026: വൈസ് ക്യാപ്റ്റനായി നേരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് ശുഭ്മാൻ ഗില്ലിലുള്ള വിശ്വാസം സെലക്ടർമാർ വ്യക്തമാക്കിയത്. പക്ഷേ ടീം കോമ്പിനേഷൻ ഗില്ലിന് തിരിച്ചടിയായി

India t20 World Cup 2026: വൈസ് ക്യാപ്റ്റനായി നേരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് ശുഭ്മാൻ ഗില്ലിലുള്ള വിശ്വാസം സെലക്ടർമാർ വ്യക്തമാക്കിയത്. പക്ഷേ ടീം കോമ്പിനേഷൻ ഗില്ലിന് തിരിച്ചടിയായി

author-image
Sports Desk
New Update
Sanju Samson and R Ashwin Chat

Sanju Samson and R Ashwin: (Screengrab)

india T20 World Cup Squad: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതായിരുന്നു ശ്രദ്ധേയമായ തീരുമാനം. സഞ്ജു സാംസണിനെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനം സെലക്ടർമാരുടേത് മാത്രം അല്ല. ഗില്ലിനെ ഒഴിവാക്കിയത് ടീം മാനേജ്മെന്റിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താവും എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം ആർ അശ്വിൻ

Advertisment

അഭിഷേക് ശർമ-സഞ്ജു സാംസൺ സഖ്യത്തിന് പവർപ്ലേയിൽ ടീം ആഗ്രഹിക്കുന്ന വിധം ബാറ്റ് വീശാനാവും എന്ന വിശ്വാസം സെലക്ടർമാർക്കും ടീം മാനേജ്മെന്റിനുമുണ്ട്. ഓപ്പണർ റോളിൽ കളിച്ച ഗിൽ പലപ്പോഴും സഞ്ജുവിന്റേയും അഭിഷേകിന്റേയും ബാറ്റിങ് ശൈലി അനുകരിക്കാനാണ് ശ്രമിച്ചത്. തുടക്കം മുതൽ ബൗണ്ടറി കണ്ടെത്തി സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കുന്നതല്ല ഗില്ലിന്റെ ശൈലി. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ ഗിൽ കളിച്ചത് തന്റെ ശൈലിക്ക് വിപരീതമായാണ് എന്ന് അശ്വിൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!

"ശുഭ്മാൻ ഗില്ലിന് നല്ല പിന്തുണ ലഭിച്ചു. വൈസ് ക്യാപ്റ്റനായി നേരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് ഗില്ലിലുള്ള വിശ്വാസം സെലക്ടർമാർ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ടീം കോമ്പിനേഷന് ആണ് സെലക്ടർമാർ പ്രാധാന്യം നൽകുന്നത്. ഗില്ലിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം ടീം മാനേജ്മെന്റിൽ നന്നും സെലക്ടർമാർക്ക് ലഭിച്ചിട്ടുണ്ടാവണം. കാരണം പവർപ്ലേയിൽ കളിക്കുന്ന ശൈലി ഇന്ത്യ മാറ്റിയിരുന്നു," അശ്വിൻ ചൂണ്ടിക്കാണിച്ചു.

Also Read: India T20 World Cup Squad: 'ഫോം മോശമായിട്ടല്ല ഗില്ലിനെ ഒഴിവാക്കിയത്'; ടീം കോമ്പിനേഷൻ വിശദീകരിച്ച് സൂര്യ

"രോഹിത് ശർമ കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ കാണിച്ചുതന്ന ശൈലിയുണ്ട്. അതാണ് ഇപ്പോൾ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. സഞ്ജു സാംസണിനും അഭിഷേക് ശർമയ്ക്കും ആ രീതിയിൽ ബാറ്റ് വീശാൻ സാധിക്കും. "

Also Read: Sanju Samson: ഇത്തവണ കളത്തിലിറങ്ങും തകർത്ത് കളിക്കും! ഒറ്റ രാത്രികൊണ്ട് ഗില്ലിനെ പുറത്താക്കിയത് എങ്ങനെ?

"റിങ്കു സിങ്ങിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. അതുപോലെ ഇഷാൻ കിഷനേയും. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികവ് കാണിച്ച് ഇന്ത്യൻ ടീമിലേക്ക് വരാം എന്ന പ്രതീക്ഷ കളിക്കാർക്കുള്ളിൽ ഇതിലൂടെ വരും. സെലക്ടർമാർ അവരുടെ നയം വ്യക്തമാക്കുകയാണ്. ഏത് വലിയ താരമായാലും ചെറിയ താരമായാലും ഫസ്റ്റ് ക്ലാസ് മത്സരം കളിക്കൂ. ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന സന്ദേശം സെലക്ടർമാർ നൽകുകയാണ്," അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 

Read More: India T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്

Indian Cricket Team Sanju Samson T20 World Cup Indian Cricket Players R Ashwin indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: