/indian-express-malayalam/media/media_files/2025/10/28/sanju-samson-and-shubman-gill-2025-10-28-15-01-32.jpg)
Photograph: (Source: Indian Cricket Team, Instagram)
india T20 World Cup Squad: വൈസ് ക്യാപ്റ്റനെ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയ വിചിത്ര സംഭവത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇന്ന് സാക്ഷിയായത്. ശുഭ്മാൻ ഗിൽ എന്ന ബാറ്ററുടെ കഴിവിൽ തങ്ങൾക്ക് ഒരു സംശയവും ഇല്ലെന്നും ടീം കോമ്പിനേഷൻ പരിഗണിച്ചാണ് ഗില്ലിനെ മാറ്റി നിർത്തിയത് എന്നും സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും പറഞ്ഞു. എന്താണ് സഞ്ജു സാംസണിനെ തുണയ്ക്കുകയും ഗില്ലിന് പുറത്തേക്ക് വഴി തുറക്കുകയും ചെയ്ത ആ ടീം കോമ്പിനേഷൻ?
"ഗിൽ ഏത് വിധത്തിലുള്ള ക്വാളിറ്റി ബാറ്ററാണ് എന്ന് നമുക്കറിയാം. പക്ഷേ ഇപ്പോൾ റൺസ് കണ്ടെത്തുന്നതിൽ കുറവ് വന്നു. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് ടീമിൽ ഇടംനേടാനായില്ല. അന്ന് നമ്മുടെ ടീം കോമ്പിനേഷൻ മറ്റൊന്ന് ആയിരുന്നു. കോമ്പിനേഷനാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. 15 പേരെ തിരഞ്ഞെടുക്കുമ്പോൾ അതിൽ ചിലർക്ക് സ്ഥാനം നഷ്ടമാവും. ഈ സമയം അത് ഗില്ലായി. ടീം കോമ്പിനേഷൻ ആണ് ഞങ്ങൾ നോക്കുന്നത്. ഞങ്ങൾക്ക് ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെ വേണമായിരുന്നു," സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞു.
ടീം കോമ്പിനേഷൻ ആണ് ഗില്ലിനെ ഒഴിവാക്കിയതിന്റെ കാരണമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും പറഞ്ഞത്. "ഗിൽ നേരത്തെ ട്വന്റി20 സ്ക്വാഡിന്റെ ഭാഗമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററെ ടോപ് ഓർഡറിൽ ഇറക്കണം. ലോവർ ഓർഡറിൽ റിങ്കു അല്ലെങ്കിൽ വാഷിങ്ടൺ. അതുകൊണ്ടാണ് ടോപ് ഓർഡറിൽ എക്സ്ട്രാ കീപ്പർ എന്ന തീരുമാനത്തിലെത്തിയത്. ഗില്ലിന്റെ ഫോം ഒന്നും ഇതിൽ വിഷയമായിട്ടില്ല," സൂര്യ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20യിൽ സഞ്ജു പവർപ്ലേയിൽ മികച്ച സ്ട്രൈക്ക്റേറ്റിൽ കളിച്ചതും ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാൻ ചേർന്ന സെലക്ഷൻ കമ്മറ്റി പരിഗണിച്ചിട്ടുണ്ടാവണം. ഏതാനും ദിവസം മുൻപ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ സ്ക്വാഡിൽ ഇടം നേടി.
Also Read: 50 കോടി രൂപ നഷ്ടപരിഹാരം വേണം; അർജന്റീന ആരാധകനെതിരെ ഗാംഗുലിയുടെ പരാതി
ജിതേഷ് ശർമയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. ഇഷാനും സഞ്ജുവുമാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ. ഇതിൽ സഞ്ജുവിന് ലോകകപ്പിൽ ഓപ്പണർ റോൾ ലഭിക്കും എന്ന് ഉറപ്പാണ്. ഫിനിഷർ റോളിൽ റിങ്കു സിങ്ങിനേയും സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു.
Read More: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us