scorecardresearch

India T20 World Cup Squad 2026; ട്വന്റി20 ലോകകപ്പ് സ്ക്വാഡിനെ നാളെ അറിയാം; സാധ്യതകൾ ഇങ്ങനെ

India T20 World Cup 2026 Squad: സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവർ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഉള്ളതിനാൽ ഇഷാൻ കിഷന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാനുള്ള സാധ്യത കുറവാണ്

India T20 World Cup 2026 Squad: സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവർ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഉള്ളതിനാൽ ഇഷാൻ കിഷന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാനുള്ള സാധ്യത കുറവാണ്

author-image
Sports Desk
New Update
Sanju Samson Suryakumar Yadav and Varun Chakravarthy

Photograph: (Source: Indian Cricket Team)

india Twenty20 World Cup Squad:2026ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര കളിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങൾ ട്വന്റി20 ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാവാൻ സാധ്യതയില്ല. അവസാന നിമിഷം ഇഷാൻ കിഷൻ സ്ക്വാഡിൽ ഇടം പിടിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 

Advertisment

അജിത് അഗാർക്കർ തലവനായ ഇന്ത്യയുടെ സെലക്ഷൻ കമ്മറ്റി ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിനെ തിരഞ്ഞെടുക്കാൻ യോഗം ചേരും. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഫോമില്ലായ്മ പരിഗണിക്കുമ്പോൾ, കഴിഞ്ഞ ദിവസം സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷനെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത് ചർച്ചയായേക്കും.

Also Read: Sanju Samson: ശുഭ്മാൻ ഗില്ലിന് പരുക്ക്; സഞ്ജു സാംസൺ ഓപ്പണറായേക്കും

2024ലെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഈ അടുത്ത് ഇന്ത്യൻ സ്ക്വാഡിൽ വന്ന വലിയ മാറ്റം ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയത് മാത്രമാണ്. ഗില്ലിന് ഇതുവരെ ഓപ്പണർ റോളിൽ സ്കോർ ഉയർത്താൻ സാധിച്ചിട്ടില്ല. സഞ്ജുവിനെ ഓപ്പണറുടെ റോളിലേക്ക് കൊണ്ടുവന്നാൽ ഇന്ത്യക്ക് മറ്റൊരു ഓൾറൗണ്ടറെയോ അതല്ലെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്ററേയോ കൂടി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാവും.

Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

നിലവിൽ സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവർ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഉള്ളതിനാൽ ഇഷാൻ കിഷന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാനുള്ള സാധ്യത കുറവാണ്. റിങ്കു സിങ്ങിനും സ്ക്വാഡിൽ ഇടം നേടാൻ സാധിച്ചേക്കില്ല. ഓൾറൗണ്ടർമാർക്ക് ഇന്ത്യ കൂടുതൽ പരിഗണന നൽകുന്നതാണ് റിങ്കുവിന് തിരിച്ചടിയാവുന്നത്.

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

ഹർദിക് പാണ്ഡ്യയും പിന്നെ ഫിനിഷറുടെ റോളിൽ ജിതേഷ് ശർമയും ഉള്ളപ്പോൾ റിങ്കുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തയ്യാറായേക്കില്ല. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. വേഗം കുറഞ്ഞ പിച്ചുകളിൽ ഇടംകയ്യൻ ബാറ്റർമാരുമായി വരുന്ന ടീമുകൾക്കെതിരെ ഇന്ത്യക്ക് വാഷിങ്ടൺ സുന്ദറിനെ ആശ്രയിക്കാനാവും. പവർപ്ലേകളിലും സൂര്യക്ക് പന്ത് വിശ്വസിച്ച് വാഷിങ്ടൺ സുന്ദറിന്റെ കൈകളിലേക്ക് നൽകാനാവും.പേസ് നിരയിൽ ബുമ്രയ്ക്കൊപ്പം അർഷ്ദീപിനും ഹർഷിത് റാണയ്ക്കാണ് സാധ്യത. സിറാജിനെക്കാൾ കൂടുതൽ പ്രാധാന്യം ഹർഷിത് റാണയ്ക്ക് നൽകിയേക്കും.  

ഇന്ത്യയുടെ സാധ്യതാ ട്വന്റി20 ലോകകപ്പ് സ്ക്വാഡ്;സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, ഹർഷിത് റാണ

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Indian Cricket Team Sanju Samson Twenty 20 Indian Cricket Players Washington Sundar Subhmann GIll Ishan Kishan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: